
മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ പരമ്പര തൂത്തുവാരിയ രോഹിത് ശര്‍മ്മയുടെ നായകത്വത്തെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. രോഹിത്തിന് കൈ കൊടുക്കുന്നതുപോലും ശ്രദ്ധിക്കണമെന്ന് കൈഫ് ട്വിറ്ററിൽ കുറിച്ചു. രോഹിത്തിന്റെ കീഴിൽ മൂന്ന് ടി20 പരമ്പരകളിലും സമ്പൂർണ ആധിപത്യം നേടിയ പശ്ചാത്തലത്തിലാണ് കൈഫിന്റെ തുറന്നു പറച്ചില്‍.
‘ഈ കാലത്ത് രോഹിത് ശര്‍മ്മയ്ക്കു കൈ കൊടുക്കുന്നതു പോലും ശ്രദ്ധിക്കണം. തൊട്ടതെല്ലാം അദ്ദേഹം പൊന്നാക്കി മാറ്റുകയാണ്. ശ്രേയസ് അയ്യരെ മൂന്നാം നമ്പറില്‍ ഇറക്കി, കളിക്കരുടെ റൊട്ടേഷന്‍, ബോളിംഗിലെ മാറ്റങ്ങള്‍. കളിക്കളത്തില്‍ രോഹിത്തിന്റെ ഓരോ നീക്കവും മാസ്റ്റര്‍ സ്ട്രോക്ക് തന്നെയാണ്’ കൈഫ് ട്വിറ്ററില്‍ കുറിച്ചു.
Read Also:- കായിക മേഖലയുടെ ശക്തമായ പ്രതിഷേധം: റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തി ഫിഫ
രോഹിത്തിന് കീഴില്‍ തുടര്‍ വിജയങ്ങളുമായി കുതിക്കുകയാണ് ടീം ഇന്ത്യ. തുടര്‍ച്ചയായി മൂന്നു പരമ്പരകളാണ് ഇന്ത്യ തൂത്തുവാരിയത്. അതേസമയം, ശ്രീലങ്കയ്‌ക്കെതിരായ അവസാന ടി20യിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ശ്രേയസിന്റെ ബാറ്റിംഗ് മികവിൽ ഇന്ത്യ ആറ് വിക്കറ്റിനാണ് ലങ്കയെ പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍, ഇന്ത്യ 16.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
Post Your Comments