Latest NewsKerala

ദീപുവിന്റെ മരണകാരണം തലയ്‌ക്കേറ്റ പരുക്കെന്ന റിപ്പോര്‍ട്ട് കണ്ടിട്ടില്ല, അന്വേഷണം നടക്കട്ടെയെന്ന് പിവി ശ്രീനിജന്‍

എംഎല്‍എ പിവി ശ്രീനിജന് പങ്കുണ്ടെന്നും എംഎല്‍എക്കെതിരെ അന്വേഷണം ആവശ്യമാണെന്നും ട്വന്റി ട്വന്റി ആവശ്യപ്പെട്ടു

കൊച്ചി: ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണത്തിന് കാരണം തലയ്‌ക്കേറ്റ പരുക്കെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതോടെ ആരോപണവുമായി ട്വന്റി ട്വന്റി രംഗത്തെത്തി. മരണത്തില്‍ കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജന് പങ്കുണ്ടെന്നും എംഎല്‍എക്കെതിരെ അന്വേഷണം ആവശ്യമാണെന്നും ട്വന്റി ട്വന്റി ആവശ്യപ്പെട്ടു. അതേസമയം, സംഭവത്തില്‍ അന്വേഷണം നടക്കട്ടെയെന്നും ദീപുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്നും പിവി ശ്രീനിജന്‍ പ്രതികരിച്ചു.

തലയുടെ പിറകിലേറ്റ മുറിവാണ് മരണകാരണമെന്ന് തെളിയിക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പരുക്കിന്റെ വ്യാപ്തിയടക്കം റിപ്പോർട്ടിൽ പറയുന്നുണ്ട്. തലയുടെ പിറകിലായി രണ്ട് മുറിവാണ് ഉള്ളത്. കിഴക്കമ്പലത്ത് വിളക്കണച്ച് പ്രതിഷേധിക്കുന്ന സ്ട്രീറ്റ് ലൈറ്റ് ചലഞ്ചിൽ പങ്കെടുത്തതിനെ തുടർന്നാണ് സിപിഐഎം പ്രവർത്തകർ കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജൻ കോളനിയിൽ ചായാട്ടുഞാലിൽ ദീപുവിനെ മർദിച്ചത്. തുടർന്ന് ദീപുവിന് ആന്തരിക രക്തസ്രാവത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.

കഴിഞ്ഞ 12നാണ് ദീപുവിന് മർദ്ദനമേറ്റത്. തുടർന്ന് സൈനുദ്ദീൻ സലാം, അബ്ദു റഹ്മാൻ, അബ്ദുൽ അസീസ്, ബഷീർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ, സിപിഐഎം പ്രവർത്തകർക്കെതിരെ കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് രംഗത്തെത്തിയിരുന്നു. എംഎൽഎ പി. വി. ശ്രീനിജന് ദീപുവിന്റെ മരണത്തിൽ പങ്കുണ്ടെന്നും സാബു ജേക്കബ് പറഞ്ഞു. അതേസമയം, പ്രതികൾ സിപിഐഎം പ്രവർത്തകരാണെന്ന് എഫ്‌ഐആറിൽ വ്യക്തമാക്കിയിട്ടുണ്ട്.

ദീപു ട്വന്റിട്വന്റി പ്രവർത്തനം നടത്തിയതിനാലാണ് വിരോധമെന്നും എഫ്‌ഐആറിൽ പറയുന്നു. ദീപുവിനെ ഏറ്റവും കൂടുതൽ മർദ്ദിച്ചത് സൈനുദ്ദീനാണ്. തടയാൻ ശ്രമിച്ച വാർഡ് മെമ്പർക്ക് നേരെയും പ്രതികൾ തിരിഞ്ഞു. നിഷ അലിയാരെ അസഭ്യം പറഞ്ഞുവെന്നും എഫ്‌ഐആറിൽ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button