ന്യൂഡൽഹി: യുദ്ധഭൂമിയിൽ നിന്നും ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിനായുള്ള ഓപ്പറേഷൻ ഗംഗ ദൗത്യം പുരോഗമിക്കുന്നു. 249 ഇന്ത്യൻ പൗരന്മാരുമായി അഞ്ചാമത്തെ രക്ഷാദൗത്യ വിമാനം റൊമാനിയയിലെ ബുക്കാറെസ്റ്റിൽ നിന്ന് പുറപ്പെട്ടു. ഡൽഹിയിലേക്കാണ് വിമാനമെത്തുക. അതേസമയം, യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ സാധ്യമായതെല്ലാം ഇന്ത്യന്‍ സര്‍ക്കാര്‍ ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
‘ഓപ്പറേഷന് ഗംഗയിലൂടെ യുക്രൈനില്‍ കുടുങ്ങിയ ആയിരക്കണക്കിന് ഇന്ത്യക്കാരാണ് രാജ്യത്തേക്ക് തിരിച്ചെത്തിയത്. യുക്രൈനില്‍ ബാക്കിയുള്ള കുട്ടികളെ തിരിച്ചെത്തിക്കും.’ രാവും പകലുമില്ലാതെ ഇന്ത്യന്‍ സര്‍ക്കാര്‍ അതിന് വേണ്ടി പ്രയത്നിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യക്കാരെ മടക്കികൊണ്ടുവരാൻ കൂടുതൽ നടപടികൾ സ്വീകരിച്ചിരിക്കുകയാണ് ഇന്ത്യ.
പോളണ്ട്, റൊമാനിയ, ഹംഗറി, സ്ലോവാക്യ എന്നിവിടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. പ്രത്യേക ട്വിറ്റർ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. രക്ഷാദൗത്യത്തിനായി യുക്രെയ്നിൽ നിന്ന് ഏഴ് വിമാന സർവീസുകൾ കൂടി ആരംഭിക്കും. എയർ ഇന്ത്യക്ക് പുറമേ, ഇൻഡിഗോയും ഓപ്പറേഷൻ ഗംഗയുടെ ഭാഗമാകും.
Post Your Comments