
മോസ്കോ: റഷ്യയ്ക്കെതിരെ നിലപാട് കടുപ്പിച്ച് യൂട്യൂബ്. റഷ്യൻ സർക്കാരിന്റെ യൂട്യൂബ് ചാനലായ ആർടി, മറ്റ് റഷ്യൻ ചാനലുകൾ എന്നിവയ്ക്ക് ഇനി യൂട്യൂബിലെ പരസ്യത്തിലൂടെ പണം ലഭിക്കില്ലെന്ന നിലപാടാണ് യൂട്യൂബ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. റഷ്യൻ ചാലനുകൾ ഇനി റെക്കമെൻഡേഷനായി വരില്ലെന്നും റീച്ച് കുറയുമെന്നും യൂട്യൂബ് അറിയിച്ചു. ആർടി ഉൾപ്പെടെയുള്ള റഷ്യൻ ചാനലുകൾ യുക്രൈനിൽ ലഭ്യമാകില്ല. യുക്രൈൻ സർക്കാരിന്റെ അഭ്യർത്ഥന പ്രകാരമാണ് നടപടി. 2018 വരെയുള്ള രണ്ട് വർഷക്കാലത്ത് റഷ്യ യൂട്യൂബിൽ നിന്ന് മാത്രം സമ്പാദിച്ചത് 7 മില്യൺ ഡോളറിനും 32 മില്യൺ ഡോളറിനുമിടയിലായിരുന്നു.
അതേസമയം, കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി റഷ്യയെ അധിനിവേശത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ലോകരാജ്യങ്ങൾ ശ്രമം തുടരുന്നതിനിടെ റഷ്യയ്ക്കെതിരായ നടപടികൾ കടുപ്പിച്ച് ഫേസ്ബുക്കും രംഗത്തെത്തിയിരുന്നു. ക്രെംലിനുമായി ബന്ധപ്പെട്ട പേജുകൾക്കും ചാനലുകൾക്കും ഫേസ്ബുക്കിൽ നിന്നുള്ള മൊണറ്റൈസേഷനും അവസാനിപ്പിച്ചിട്ടുണ്ട്.
Read Also: പുരുഷന്മാര് പോരാടുന്നത് പോലെ സ്ത്രീകളും പോരാടണം: കയ്യിൽ തോക്കുമേന്തി യുക്രെയിന് എം.പി
ഫേസ്ബുക്കിന്റെ സുരക്ഷാ വിഭാഗത്തിന്റെ തലവൻ നതാനിയേൽ ഗ്ലെയ്ചറാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. റഷ്യൻ സർക്കാരുമായി ബന്ധപ്പെട്ട കമ്പനികളുടെ പരസ്യങ്ങൾക്കാണ് ഫേസ്ബുക്ക് വിലക്ക് ഏർപ്പെടുത്തിയത്.
Post Your Comments