കോഴിക്കോട്: ‘യുദ്ധത്തില്‍ വിജയികളില്ല, ഇരകള്‍ മാത്രം’ എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് യുദ്ധവിരുദ്ധ സായാഹ്നം സംഘടിപ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്.
‘റഷ്യന്‍ അധിനിവേശത്തിന്റെ ഭാഗമായി ഉക്രൈനില്‍ ഭയവിഹ്വലരായി കുടുങ്ങി കിടക്കുന്ന ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും മാനവരാശിക്ക് തീരാ ദുരിതങ്ങള്‍ മാത്രം സമ്മാനിക്കുന്ന യുദ്ധത്തിനെതിരായും മുസ്ലിം യൂത്ത് ലീഗ് തിങ്കളാഴ്ച യുദ്ധവിരുദ്ധ സായാഹ്നം സംഘടിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
യുദ്ധവിരുദ്ധ സായാഹ്നം നിയോജക മണ്ഡലം തലങ്ങളില്‍ സംഘടിപ്പിക്കാന്‍ എല്ലാ കമ്മിറ്റികളോടും അഭ്യര്‍ത്ഥിക്കുന്നതായി പി.കെ ഫിറോസ് ഫേസ്ബുക്കില്‍ പങ്കുവെച്ച വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Post Your Comments