കീവ്: രാജ്യതലസ്ഥാനം പിടിച്ചെടുക്കാനുള്ള റഷ്യന്‍ ആക്രമണത്തിൽ ഉക്രൈന് നാലാം ദിനവും സംഘര്‍ഷഭരിതമാകുന്നു. ഉക്രൈനെ കടന്നാക്രമിച്ച് കീഴ്പ്പെടുത്താനുള്ള പോരാട്ടത്തിലാണ് റഷ്യ. റിവ്നെയിലും വൊളൈനിലും വ്യോമാക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചു കഴിഞ്ഞു. റഷ്യന്‍ സൈനിക മുന്നേറ്റം തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി ഉക്രൈന് ഇപ്പോൾ 37, 000 സാധാരണക്കാരെ പട്ടാളത്തിൽ ചേർത്തിരിക്കുകയാണ്. പൗരന്മാരെ കരുതല്‍ സേനയുടെ ഭാഗമാക്കി യുദ്ധസജ്ജരാക്കുകയാണ് ഉക്രൈൻ.
Also read: ഉക്രൈനിൽ ഇനി ഇന്റർനെറ്റ് മുടങ്ങില്ല: രാജ്യത്തിനായി സ്റ്റാർലിങ്ക് പ്രവർത്തിപ്പിച്ച് ഇലോൺ മസ്ക്
ഒഡേസയില്‍ രാജ്യം വ്യോമകേന്ദ്രം സജ്ജമാക്കിയിരുന്നു. വ്യോമപ്രതിരോധ സംവിധാനം പ്രവര്‍ത്തനക്ഷമമാണെന്ന് ഉക്രൈന് അവകാശപ്പെടുന്നു. ഒഖ്തിര്‍ക്കയില്‍ റഷ്യന്‍ ഷെൽ ആക്രമണത്തില്‍ ആറ് വയസ്സുകാരി ഉൾപ്പെടെ ഏഴുപേര്‍ കൊല്ലപ്പെട്ടു.
ഉക്രൈനിലെ കീവിലും കാര്‍കീവിലും റഷ്യ ഉഗ്രസ്ഫോടനങ്ങള്‍ നടത്തി. ജനവാസ കേന്ദ്രങ്ങളിലും റഷ്യൻ സൈന്യം ആക്രമണം നടത്തി വരികയാണ്. കാർകീവിലെ ഒൻപത് നിലകളുള്ള അപ്പാർട്ട്മെന്റിന് നേരെ സൈന്യം വെടിയുതിര്‍ത്തതായും, ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ പുറത്തുവന്നു. ശനിയാഴ്ച രാത്രി മുതൽ കാർകീവിൽ കനത്ത വെടിവെപ്പ് നടക്കുകയാണ്. കീവ് പിടിച്ചെടുക്കാൻ റഷ്യ ഒടുവിലത്തെ അടവും പയറ്റുകയാണ്. ഇതിന്റെ ഭാഗമായി വീടുകൾക്കും പാർപ്പിട സമുച്ചയങ്ങൾക്കും എതിരായ വ്യോമാക്രമണം ശക്തിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ റഷ്യ.
Post Your Comments