KeralaLatest NewsNews

യുക്രൈനിൽ കുടുങ്ങി മക്കള്‍: പ്രാർത്ഥനകളോടെ മൂന്നാറിലെ മൂന്ന് കുടുംബം

ഇന്ത്യന്‍ എംബസി യുക്രൈന്‍ അതിര്‍ത്തി രാജ്യങ്ങളുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് ഇവര്‍ നാട്ടിലേക്ക് എത്താനുള്ള സാധ്യത തെളിഞ്ഞത്.

ഇടുക്കി: യുക്രൈൻ- റഷ്യ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങാനാകാതെ നിരവധി വിദ്യാർത്ഥികൾ. യുദ്ധഭൂമിയായി മാറിയ യുക്രൈനില്‍ പഠിക്കുന്ന മക്കള്‍ സുഖമായി മടങ്ങി വരണേയെന്ന പ്രാര്‍ത്ഥനയിലാണ് മൂന്നാറിലെ മൂന്ന് കുടുംബങ്ങൾ. ഇന്ത്യന്‍ എംബസിയുടെ ഇടപെടലുകളും ഭരണകൂടത്തിന്റെ സമയോചിതമായ ഇടപെടലുകളും ഒപ്പം നില്‍ക്കുന്ന നാട്ടുകാരുടെ പ്രാര്‍ത്ഥനകളും തങ്ങളുടെ മക്കളെ സുഖമായി നാട്ടിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബങ്ങള്‍ ഉള്ളത്.

മൂന്നാര്‍ ടൗണിലെ റഫീക് റസ്റ്റോറന്റ് ഉടമയുടെ മകള്‍ റമീസ റഫീക് (22) മൂന്നാര്‍ പോതമേട് സ്വദേശി മണിയുടെ മകള്‍ എമീമ (19) ലോക്കാട് എസ്‌റ്റേറ്റ് ഫീല്‍ഡ് ഓഫീസര്‍ ആല്‍ഡ്രിന്‍ വര്‍ഗ്ഗീസിന്റെ മകള്‍ ആര്യ (20) എന്നിവരാണ് യുക്രൈനില്‍ പഠിക്കുന്നത്. റമീസ നാലാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയും എമീമ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമാണ്. ലിവിവ് യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ ലിവിവില്‍ തന്നെയാണ് പഠിച്ചു വരുന്നത്. ആര്യ യുദ്ധഭീതി നിറഞ്ഞു നില്‍ക്കുന്ന കീവിലാണ് താമസിച്ചു പഠിക്കുന്നത്. റമീസയും എമീമയും നാട്ടിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. റമീസ റോഡുമാര്‍ഗ്ഗം പോളണ്ടിലും എമീമ ഹംഗറിയിലുമാണ് എത്തുക. അവിടെ നിന്നും അതാത് രാജ്യങ്ങളുടെ സഹായത്തോടെ ഇവരെ നാട്ടിലേക്ക് എത്തിക്കുവാനുള്ള നീക്കമാണ് നടന്നു വരുന്നത്.

Read Also: തനിച്ച്‌ താമസിക്കുന്ന വീട്ടമ്മയെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

ഇന്ത്യന്‍ എംബസി യുക്രൈന്‍ അതിര്‍ത്തി രാജ്യങ്ങളുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് ഇവര്‍ നാട്ടിലേക്ക് എത്താനുള്ള സാധ്യത തെളിഞ്ഞത്. മുഖ്യന്ത്രിയും എം.എല്‍.എ അഡ്വ. എ.രാജയും കുടുംബങ്ങളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ബോധ്യപ്പെടുത്തുകയും എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ലോക്കാട് സ്വദേശി ആര്യയുടെ വീട്ടില്‍ നേരിട്ടെത്തിയ എം.എല്‍.എ ആര്യയെ നാട്ടിലെത്തിക്കുവാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button