Latest NewsNewsInternational

കീവ് കീഴടക്കാൻ റഷ്യ, ഉക്രൈനിലെ രണ്ടാമത്തെ വലിയ നഗരത്തിലേക്ക് പ്രവേശിച്ച് റഷ്യൻ സൈന്യം: ഖാർകീവിൽ തെരുവ് യുദ്ധം

കീവ്: ഉക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിലേക്ക് റഷ്യൻ സൈന്യം പ്രവേശിച്ചു. കീവിലെ തെരുവോരങ്ങളിൽ റഷ്യയുടെ സൈനീക വാഹനങ്ങൾ കണ്ടതായി ഉക്രൈൻ ആഭ്യന്തരമന്ത്രിയുടെ ഉപദേശകനായ ആന്റൺ ഹെരാഷ്ചെങ്കോ ആണ് സമൂഹ മാധ്യമത്തിലൂടെ ലോകത്തെ അറിയിച്ചത്. നഗരത്തിലെ പ്രധാനപ്പെട്ട വാതകപൈപ്പ് ലൈന്‍ റഷ്യന്‍ സേന തകര്‍ത്തു. കീവില്‍ ഇന്ധന സംഭരണശാലയ്ക്കുനേരെയും സൈന്യം ആക്രമണം അഴിച്ചു വിട്ടു. കീവ് കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിലാണ് റഷ്യൻ സൈന്യം.

മുന്നറിയിപ്പ് നൽകി മിനിറ്റുകൾക്കുള്ളിൽ ആണ് റഷ്യൻ സൈന്യം കീവിൽ വ്യോമാക്രമണം ആരംഭിച്ചത്. ഞായറാഴ്ച രാവിലെ കീവ് സിറ്റി സെന്ററിന്റെ പടിഞ്ഞാറ് ഭാഗത്ത് ഒരു സ്ഫോടനം കേട്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഏകദേശം 20 മിനിറ്റിനുശേഷം രണ്ട് സ്ഫോടനങ്ങൾ കൂടി പ്രദേശത്ത് നിന്നും ഉയർന്നുകേട്ടു. ഖാർകീവിന്റെ തെരുവുകളിൽ ഞായറാഴ്ച ഉക്രേനിയൻ സൈന്യവും റഷ്യൻ സൈന്യവും തെരുവുയുദ്ധം നടത്തിയതായി റിപ്പോർട്ട്.

അതേസമയം, കനത്ത പീരങ്കി വെടിവയ്പ്പും വ്യോമാക്രമണവും ആണ് ഉക്രൈന്റെ തലസ്ഥാനമായ കീവില്‍ റഷ്യൻ സൈന്യം നടത്തിവരുന്നത്. ഇതിനെതിരെ ശക്തമായ ചെറുത്തുനിൽപ്പാണ്‌ ഉക്രൈൻ നടത്തുന്നത്. കീവില്‍ നിലവിൽ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്. താമസക്കാരോട് തിങ്കളാഴ്ച വരെ വീടിനുള്ളിൽ തുടരാൻ ആണ് നിർദേശം. 198 പേരുടെ ജീവൻ അപഹരിച്ച യുദ്ധത്തിനിടയിൽ ആയിരക്കണക്കിന് ഉക്രേനിയക്കാർ രാജ്യം വിട്ട് പലായനം ചെയ്തതായും റിപ്പോർട്ടുകൾ ഉണ്ട്. റഷ്യൻ അധിനിവേശം തടയുന്നതിനുള്ള സാധ്യതകൾ ശക്തിപ്പെടുത്തുന്നതിനായി ഉക്രൈന് ഫ്രാൻസും യു.എസും ജർമ്മനിയും സൈനിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button