തൊടുപുഴ: ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 10 വർഷം കഠിനതടവും 50, 000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തൊടുപുഴ വട്ടവട കോവിലൂർ ഉള്ളംകാട് പരമനെ(49)യാണ് കോടതി ശിക്ഷിച്ചത്. തൊടുപുഴ നാലാം അഡീഷണൽ ഡിസ്ട്രിക്ട് ആന്‍ഡ് സെഷൻസ് ജഡ്ജി പി. വി. അനീഷ് കുമാർ ആണ് ശിക്ഷിച്ചത്.
പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. പിഴത്തുകയായ 50,000 രൂപയിൽ 45,000 രൂപ ഇരയ്ക്കും, ഇതിനു പുറമെ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ഇരയ്ക്ക് പര്യാപ്തമായ വിക്ടിം കോമ്പൻസേഷൻ നൽകാനും കോടതി ഉത്തരവിൽ പറയുന്നു.
Read Also : 17 കാരിയുടെ മുങ്ങിമരണം: ഇഷ ജലാശയത്തിലേക്ക് വീണത് വെള്ളത്തിൽ ഇറങ്ങി ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെ
2015 മാർച്ച് 12-നാണ് കേസിനാസ്പദമായ സംഭവം. മാതാപിതാക്കളോടൊപ്പം കഴിഞ്ഞിരുന്ന ഭിന്നശേഷിക്കാരിയായ സ്ത്രീയെ വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് പ്രതി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്.
ദേവികുളം സിഐ ടി. എ. യൂനസ് ആണ് അന്വേഷണം നടത്തിയത്. കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എബി ഡി.കോലോത്ത് ഹാജരായി.
Post Your Comments