ന്യൂഡൽഹി: രാജ്യത്തെ പൗരന്മാർ എല്ലാവരും അവരവരുടെ മാതൃഭാഷകളിൽ അഭിമാനത്തോടെ സംസാരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാതൃഭാഷ അമ്മയ്ക്ക് തുല്യമാണ്. അമ്മയും മാതൃഭാഷയും ജീവിതത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുമെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
Also read: യുദ്ധം മുറുകുന്നു : 37,000 പൗരന്മാരെ സൈന്യത്തിൽ ഉൾപ്പെടുത്തി ഉക്രൈൻ
‘ഭാഷകൾ സംബന്ധിച്ച് ഭാരതം സമ്പന്നമാണ്. കശ്മീർ മുതൽ കന്യാകുമാരി വരെ, കച്ച് മുതൽ കൊഹിമ വരെ, നൂറ് കണക്കിന് ഭാഷകളും ആയിരക്കണക്കിന് ഭാഷാഭേദങ്ങളും ഉപയോഗിച്ചു വരുന്നു. വ്യത്യസ്തം ആകുമ്പോഴും അവ പരസ്പരം ഉൾച്ചേർന്നിരിക്കുന്നു’ അദ്ദേഹം വ്യക്തമാക്കി. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ ഭാഷയാണ് തമിഴെന്നും അദ്ദേഹം പ്രതിപാദിച്ചു.
ആഫ്രിക്കയിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരായ കിലി പോളും സഹോദരിയും ഇന്ത്യയോട് പ്രകടിപ്പിച്ച സ്നേഹത്തെയും പ്രധാനമന്ത്രി മൻ കീ ബാത്തിൽ പ്രകീർത്തിച്ചു. ഇന്ത്യൻ ഭാഷകളിലെ ജനപ്രിയ ഗാനങ്ങളെ അവരുടേതായ ശൈലിയിൽ അവതരിപ്പിച്ച്, ഒരേസമയം പ്രശസ്തിയും, രാജ്യത്തിന്റെ വൈവിധ്യം പുതുതലമുറയെ പരിചയപ്പെടുത്തുന്നതിന്റെ നിർവൃതിയും നേടാൻ മോദി മൻ കീ ബാത്തിൽ രാജ്യത്തെ യുവാക്കളെ ഉദ്ബോധിപ്പിച്ചു.
Post Your Comments