കൊല്ലം: ഭിന്നശേഷിക്കാരിയായ യുവതിയെ വീട്ടിൽ കയറി ആക്രമിച്ച സംഘത്തിലെ യുവാവ് പൊലീസ് പിടിയിൽ. ഇരവിപുരം വാളത്തുംഗൽ വാഴക്കൂട്ടത്തിൽ കിഴക്കതിൽ വീട്ടിൽ അൻസർ (38) ആണ് പൊലീസ് പിടിയിലായത്. ഇരവിപുരം പൊലീസാണ് ഇയാളെ പിടികൂടിയത്.
ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന യുവതിയെ ആണ് ഇയാൾ ആക്രമിച്ചത്. ഭിന്നശേഷിക്കാരിയായ യുവതി ശസ്ത്രക്രിയയുടെ ആവശ്യത്തിന് യുവാവിന്റെ മാതാവിൽ നിന്നും പണം കടം വാങ്ങിച്ചിരുന്നു. ഇതിനെ സംബന്ധിച്ച് സംസാരിക്കാൻ യുവാവും മാതാവും സഹോദരിയുമൊത്ത് യുവതിയുടെ വീട്ടിലെത്തുകയും, തർക്കത്തിനൊടുവിൽ ഇവർ വീൽചെയറിൽ ഇരുന്ന യുവതിയെ ആക്രമിക്കുകയായിരുന്നു.
Read Also : ‘മെരുക്കാനാവാത്ത ഒറ്റയാൻ’ ആരാണ് വ്ലാദിമിർ പുടിൻ? ആധുനിക ഹിറ്റ്ലര്‍ എന്ന പേര് എങ്ങനെ വന്നു
തുടർന്ന് യുവതിയുടെ മാതാവ് പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന്, പൊലീസെത്തിയാണ് ഇവരെ ആക്രമണത്തിൽ നിന്നും രക്ഷപെടുത്തിയത്. തുടർന്ന് യുവതിയുടെ പരാതിയിൽ യുവാവിനും മാതാവിനും സഹോദരിക്കും എതിരെ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
ഇരവിപുരം ഇൻസ്പെക്ടർ അനിൽ കുമാർ വിവി യുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ അരുണ്‍ ഷാ, പ്രകാശ്.എംകെ, ജയകുമാർ, ഷാജി എഎസ്ഐ സുരേഷ് എസ് സിപിഒ ശോഭകുമാരി എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.
Post Your Comments