ന്യൂഡൽഹി: കേന്ദ്രസർക്കാർ മുമ്പ് അനുവദിച്ച താമസസ്ഥലങ്ങളിൽ നിന്ന് കാലാവധി കഴിഞ്ഞും താമസിക്കുന്നവർ ഒഴിയണമെന്ന കേന്ദ്രനിർദ്ദേശം ഡൽഹി ഹൈക്കോടതി ശരിവെച്ചു. 1970ലാണ് ഡൽഹി നഗരത്തിലെ 40 വീടുകൾ സാംസ്കാരിക ക്വോട്ടയുടെ കീഴിൽ കലാകാരൻമാർക്കു വേണ്ടി അനുവദിച്ചത്. എന്നാലിതിന്റെ പേരിൽ സർക്കാരിനുള്ള ബാധ്യത മൂലം 2014ൽ നരേന്ദ്ര മോദി സർക്കാർ ഹൗസിങ് ക്വോട്ട ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു.
എന്നാൽ, കോടതി വിധിയിൽ വേദനയുണ്ടെന്നും പ്രായാധിക്യമെങ്കിലും കണക്കിലെടുത്ത് സർക്കാർ അനുകൂല തീരുമാനം എടുക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്നും കലാകാരൻമാർ പറയുന്നു. പ്രശസ്ത മോഹിനിയാട്ടം നർത്തകിയും പത്മശ്രീ പുരസ്കാര ജേതാവുമായ ഭാരതി ശിവജി, കുച്ചിപ്പുടി കലാകാരൻ വി. ജയരാമ റാവു, ദ്രുപത് ഗായകൻ ഉസ്താദ് വാസിഫുദ്ദീൻ ദാഗർ തുടങ്ങിയവർക്കാണു 2020ൽ ഒഴിയാനാവശ്യപ്പെട്ടു കേന്ദ്രസർക്കാർ നോട്ടീസ് നൽകിയത്. ഇവർ ഇതിനെതിരെ കോടതിയെ സമീപിച്ചങ്കിലും 2 മാസത്തിനകം വീടൊഴിയാൻ വെള്ളിയാഴ്ച ഉത്തരവിടുകയായിരുന്നു. ആകെ 27 പേർക്കു നോട്ടിസ് നൽകിയിട്ടുണ്ട്.
Post Your Comments