ന്യൂഡൽഹി: റഷ്യ-യുക്രൈൻ യുദ്ധം കൊടുമ്പിരി കൊണ്ടതോടെ ക്രൂഡോയിൽ വില അനിയന്ത്രിതമായി ഉയർന്നിരിക്കുകയാണ്. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 100 ഡോളറാണ് യുദ്ധം തുടങ്ങി ചുരുങ്ങിയ ദിവസങ്ങളിൽ ഉയർന്നിരിക്കുന്നത്. ഇതോടെ, ഇന്ധനവില വർധിക്കുമോ എന്ന ഭീതിയിലാണ് രാജ്യത്തെ ഉപഭോക്താക്കൾ.
Also Read:ഉക്രൈനിൽ ഇനി ഇന്റർനെറ്റ് മുടങ്ങില്ല: രാജ്യത്തിനായി സ്റ്റാർലിങ്ക് പ്രവർത്തിപ്പിച്ച് ഇലോൺ മസ്‌ക്
കുത്തനെയുള്ള വിലവർധനയെ മുന്നിൽ കണ്ടുകൊണ്ട് രാജ്യത്ത് ഇന്ധനവില വർധിക്കാതിരിക്കാനുള്ള നടപടികൾ കേന്ദ്ര പെട്രോളിയം മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. ആഗോളതലത്തിലുള്ള നിലവിലെ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും, ഇന്ധന വിതരണം സുഖമമാകുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞെന്നും പെട്രോളിയം മന്ത്രാലയം പറഞ്ഞു.
യുദ്ധം ഇതുവരേക്കും രാജ്യത്തെ സാമ്പത്തികസ്ഥിതിയെ ബാധിച്ചിട്ടില്ല. നിഫ്റ്റി ഇപ്പോഴും ഭേദപ്പെട്ട നിലയിലാണുള്ളത്. എന്നാൽ, എന്തെങ്കിലും കാരണവശാൽ ഇന്ധനവില വർധിച്ചാൽ, രാജ്യത്തേക്ക് വരുന്നതും രാജ്യത്തിനകത്ത് വിതരണം ചെയ്യുന്നതുമായ എല്ലാ വസ്തുക്കളുടെയും വിലയും വർധിക്കുമെന്നത് മാത്രമാണ് ഇപ്പോൾ ആശങ്കയുണർത്തുന്നത്.
Post Your Comments