തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സിലെ വിയോജിപ്പ് വീണ്ടും പരസ്യമായി പ്രകടിപ്പിച്ച് സി.പി.ഐ. ഓര്‍ഡിനന്‍സ് കൊണ്ടുവന്നവര്‍ നിരത്തിയ കാരണങ്ങള്‍ പര്യാപ്തമല്ലെന്ന് സി.പി.ഐ അസിസ്റ്റന്‍ഡ് സെക്രട്ടറി പ്രകാശ് ബാബു വിമര്‍ശിച്ചു. സി.പി.ഐ മുഖപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് പ്രകാശ് ബാബുവിന്റെ രൂക്ഷ വിമര്‍ശനം.
‘ലോകായുക്തയുടെ പ്രസ്താവനയില്‍, 22 വർഷങ്ങൾക്ക് മുന്‍പ് കേന്ദ്ര നിയമ നീതിന്യായ വകുപ്പ് കാണാത്ത ഭരണഘടനാ വിരുദ്ധത കണ്ടെത്തിയ കേരളത്തിലെ നിയമപണ്ഡിതരുടെ കഴിവ് അപാരമാണ്. ഭേദഗതിയെ ന്യായീകരിക്കുന്നവരെ അംഗീകരിക്കാൻ കഴിയില്ല’ പാര്‍ട്ടി മുഖപത്രത്തിലെ ലേഖനം വിമര്‍ശിക്കുന്നു.
‘ഇന്ത്യൻ രാഷ്ട്രപതിയാണ് കേരള ലോകായുക്ത നിയമത്തിന് അസന്റ് അല്ലെങ്കിൽ സമ്മതം നല്‍കിയത്, ഗവര്‍ണര്‍ അല്ല. ഇന്ത്യന്‍ രാഷ്ട്രപതി ഒരു ബില്ലിന് അസന്റ് നല്‍കുന്നതിന് മുന്‍പ് കേന്ദ്ര നിയമ നീതിന്യായ വകുപ്പ് സസൂക്ഷ്മമായി പരിശോധന നടത്തുമെന്ന് എല്ലാവർക്കും അറിയാം. അവർ ആരും കാണാത്ത ഭരണഘടനാ വിരുദ്ധത ലോകായുക്തയുടെ പ്രസ്താവനയില്‍ കണ്ടെത്തിയ കേരളത്തിലെ നിയമപണ്ഡിതരുടെ നിരീക്ഷണം അപാരമാണെന്ന് പറയാതിരിക്കാന്‍ കഴിയില്ല. ഇടതുപക്ഷ രാഷ്ട്രീയം ഉയര്‍ത്തി പിടിക്കുന്നവർ ലോകായുക്താ നിയമം ദുര്‍ബലപ്പെടുത്തുകയല്ല, കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന് മറക്കരുത്’ പ്രകാശ് ബാബു പരിഹസിച്ചു.
Post Your Comments