കോഴിക്കോട് : താമരശേരിയില്‍ 39 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. പൂനൂര് വട്ടപ്പൊയില്‍, ചിറക്കല്‍ റിയാദ് ഹൗസില്‍ നഹാസ് (37)നെയാണ് പൊലീസ് പിടികൂടിയത്.
ആന്ധ്ര പ്രദേശില്‍ നിന്ന് ലോറിയില്‍ കഞ്ചാവ് കേരളത്തില്‍ എത്തിച്ച് ചില്ലറവില്പനക്കാര്ക്ക് നല്‍കുന്നതാണ് ഇയാളുടെ രീതി. എത്തിക്കുന്ന കഞ്ചാവ് സൂക്ഷിക്കുന്നതിനായി അടിവാരം ചേലോട്ട് മൂലോഞ്ഞി എസ്റ്റേറ്റില്‍ വാടക വീട് എടുത്ത് കഴിയുകയായിരുന്നു. വെളളിയാഴ്ച്ച കൊടുവളളിയില്‍ നിന്നും 14 കിലോ കഞ്ചാവുമായി പിടിയിലായ ഷബീറില്‍ നിന്നുമാണ് മൊത്തവില്പനക്കാരനായ നഹാസിനെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.
തുടര്‍ന്ന് അടിവാരത്ത് വാടകവീട്ടില്‍ നിന്നും വെളളിയാഴ്ച്ച വൈകുന്നേരം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തിനു ശേഷം മാത്രം 6 തവണയായി 300 കിലോയോളം കഞ്ചാവ് ആന്ധ്രയില്‍ നിന്ന് എത്തിച്ച് കച്ചവടം നടത്തിയതായി നഹാസ് പൊലീസിന് മൊഴി നല്കി. മൂന്ന് മാസത്തോളം ഇയാള്‍ ആന്ധ്രയില്‍ ഹോട്ടല്‍ നടത്തിയിരുന്നു. ഇതിനിടയിലാണ് കഞ്ചാവ് ലോബിയുമായി ബന്ധം സ്ഥാപിച്ചത്. വിശാഖപട്ടണം, ഒഡിഷ, എന്നിവിടങ്ങളില്‍ നിന്നും കേരളത്തിലേക്ക് വര്‍ഷത്തില്‍ പതിനായിരകണക്കിന് കിലോ കഞ്ചാവാണ് എത്തുന്നതെന്ന് പൊലീസ് പറഞ്ഞു.
Post Your Comments