Latest NewsIndiaNews

ജനനേന്ദ്രിയം നീക്കം ചെയ്‌തശേഷം കടുത്ത രക്തസ്രാവം: ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തിയ ട്രാന്‍സ്‌ജെന്‍ഡറിന് ദാരുണാന്ത്യം

24 -ാം തിയതി ശ്രീകാന്തിനെ ഓപ്പറേഷന് വിധേയമാക്കി.

അമരാവതി: ലിംഗമാറ്റ ശസ്‌ത്രക്രിയ ചെയ്ത ട്രാന്‍സ്‌ജെന്‍ഡറിന് ദാരുണാന്ത്യം. ബി.ഫാം വിദ്യാര്‍ഥികളാണ് അനധികൃതമായി ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തിയത്. ആന്ധ്രാപ്രദേശ് നെല്ലൂരിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥികളായ മസ്‌താന്‍, ശിവ എന്നിവരാണ് പ്രകാശം ജില്ലയിലെ ജരുഗുമല്ലി കാമേപ്പള്ളി ഗ്രാമത്തിലെ ബി ശ്രീകാന്ത് എന്ന അമൂല്യയ്ക്ക് ശസ്ത്രക്രിയ നടത്തിയത്. 28 വയസായിരുന്നു.

read also: ‘കീവിലെ പ്രേതം?’ : 6 റഷ്യൻ വിമാനങ്ങൾ വെടിവെച്ചിട്ട അജ്ഞാത ഉക്രൈൻ വിമാനം

ജനനേന്ദ്രിയം നീക്കം ചെയ്‌തശേഷം കടുത്ത രക്തസ്രാവമുണ്ടായതാണ് മരണകാരണം. സംഭവത്തെ തുടർന്ന് ഒളിവില്‍പ്പോയ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. അമൂല്യയുടെ മരണത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ.. ശ്രീകാന്ത് വിവാഹം കഴിഞ്ഞ് ആറ് മാസത്തിന് ശേഷം ഭാര്യ വ്യക്തിയാണ്. തന്റെ ട്രാൻസ് സ്വത്വം മനസിലാക്കിയ ശ്രീകാന്ത് വീട്ടുകാരെ ഉപേക്ഷിച്ചു ഓങ്കോള്‍ എന്ന പ്രദേശത്ത് താമസമാക്കി. വിശാഖപട്ടണം സ്വദേശിയായ അശോക് എന്ന മൊണാലിസയുമായി പരിചയത്തിലായ ശ്രീകാന്ത് ആറ് മാസം മുന്‍പാണ് നെല്ലൂരിലെ ബി.ഫാം നാലാം വര്‍ഷ വിദ്യാര്‍ഥികളുമായി സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ടത്. മസ്‌താന്‍, ശിവ എന്ന വിദ്യാര്‍ഥികളോട്
ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്താന്‍ താത്‌പര്യമുണ്ടെന്നും അതിനായി മുംബൈയില്‍ പോവാന്‍ പദ്ധതിയുണ്ടെന്നും ശ്രീകാന്ത് പറയുകയുണ്ടായി. ഇതിന് ലക്ഷക്കണക്കിന് രൂപ ചെലവ് വരുമെന്ന് മുന്നറിയിപ്പ് നൽകിയ ജീവ തങ്ങള്‍ ബി.ഫാം വിദ്യാര്‍ഥികളായതിനാല്‍ ശസ്‌ത്രക്രിയ നടത്താന്‍ കഴിയുമെന്നും കുറഞ്ഞ ചെലവില്‍ ശസ്‌ത്രക്രിയ ചെയ്‌ത് തരാമെന്നും ഉറപ്പുനല്‍കി. ഇത് വിശ്വസിച്ച്‌, ഫെബ്രുവരി 23ന് നെല്ലൂരിലെ ഒരു ലോഡ്‌ജില്‍ ശസ്‌ത്രക്രിയയ്‌ക്കായി മുറിയെടുത്തു.

24 -ാം തിയതി ശ്രീകാന്തിനെ ഓപ്പറേഷന് വിധേയമാക്കി. ജനനേന്ദ്രിയം നീക്കം ചെയ്‌തതോടെ കടുത്ത രക്തസ്രാവമുണ്ടാവുകയും നാഡിമിടിപ്പ് കുറയുകയുമുണ്ടായി. മരുന്നുകളുടെ അമിതോപയോഗവും മരണത്തിന് കാരണമായെന്നാണ് നിഗമനം. ട്രാന്‍സ്‌ജെന്‍ഡര്‍ മരിച്ചുവെന്ന് സ്ഥിരീകരിച്ച മസ്‌താനും ജീവയും മുറിയില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. ലോഡ്‌ജ് ജീവനക്കാര്‍ വെള്ളിയാഴ്ച പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button