Latest NewsInternational

റഷ്യൻ മാധ്യമങ്ങളെ വിവരങ്ങൾ പങ്കുവയ്ക്കാൻ അനുവദിച്ചില്ല : ഫേസ്ബുക്കിന് പൂട്ടിട്ട് പുടിൻ

മോസ്‌കോ: സമൂഹമാധ്യമ ഭീമനായ ഫേസ്ബുക്കിന് കൂച്ചുവിലങ്ങിട്ട് പുടിൻ ഭരണകൂടം. മെറ്റയുടെ ഫേസ്ബുക്കിന് ഭാഗികമായി നിയന്ത്രണങ്ങളേർപ്പെടുത്തും എന്നാണ് സർക്കാർ പ്രഖ്യാപിച്ചത്. റഷ്യൻ ഭരണകൂടത്തിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ റിയാ നൊവോസ്റ്റി അടക്കമുള്ള ചാനലുകൾക്കു മേൽ ഫേസ്ബുക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. റഷ്യൻ താൽപര്യങ്ങൾ പോസ്റ്റ് ചെയ്യുന്നവരുടെ പോസ്റ്റുകൾ നീക്കം ചെയ്യുക, മുതലായ സെൻസർഷിപ്പ് ഇത്തരം പോസ്റ്റുകൾക്ക് ഫേസ്ബുക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിനു തിരിച്ചടിയായാണ് ഈ നീക്കം.

 

സ്റ്റേറ്റ് കമ്മ്യൂണിക്കേഷൻസ് നിരീക്ഷണ വിഭാഗമായ റോസ്കോമ്നസോർ ആണ് ഈ വിവരം പുറത്തു വിട്ടത്. മനോഹരമായ മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യങ്ങളും, റഷ്യൻ പൗരസ്വാതന്ത്ര്യവും തടസ്സപ്പെടുത്തിയതിനാണ് ഈ നടപടി. റഷ്യൻ മാധ്യമങ്ങളുടെ താല്പര്യങ്ങൾ കൂടി സംരക്ഷിക്കാൻ വേണ്ടിയാണ് ഈ നീക്കമെന്ന് റോസ്കോമ്നസോർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button