KollamKeralaNattuvarthaLatest NewsNews

സ്ത്രീയെയും കുട്ടിയെയും വീട്ടിൽ കയറി ആക്രമിച്ചു : പ്രതി പിടിയിൽ

ഏരൂർ നടുക്കുന്നുംപുറത്ത് സ്വദേശി രതീഷ് ആണ് (40) പൊലീസ് പിടിയിലായത്

അഞ്ചൽ: അയൽവാസിയായ സ്ത്രീയെയും 12 വയസ്സുള്ള കുട്ടിയെയും വീട്ടിൽ കയറി ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. ഏരൂർ നടുക്കുന്നുംപുറത്ത് സ്വദേശി രതീഷ് ആണ് (40) പൊലീസ് പിടിയിലായത്.

രണ്ടു മാസം മുമ്പ് മദ്യപിച്ചെത്തിയ രതീഷ്, അയൽവാസിയുടെ വീട്ടിൽ കയറി അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് അയൽവാസി ഏരൂർ പൊലീസിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിലാണ് കഴിഞ്ഞ ദിവസം വീട്ടിൽ അതിക്രമിച്ചു കടന്ന് കുട്ടിയെ ഉൾപ്പെടെ കൈയേറ്റം ചെയ്തത്.

Read Also : യുദ്ധത്തിന് അവസാനമായില്ല, യുക്രെയ്‌നിലെ മെലിറ്റോപോള്‍ നഗരം റഷ്യ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്

ഏരൂർ എസ്.ഐ ശരലാലിന്‍റെ നേതൃത്വത്തിൽ രതീഷിനെ ഏരൂരിൽ നിന്നുമാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button