Latest NewsNewsIndiaEducation

വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകുന്നത് ദൗർഭാഗ്യകരം, സ്വകാര്യ മേഖല ഉണർന്ന് പ്രവർത്തിക്കണം: പ്രധാനമന്ത്രി

യൂണിയന്‍ ബജറ്റിന്റെ ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട വെബിനാറില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കവെയാണ് മോദി ഇക്കാര്യം പറഞ്ഞത്.

ഡൽഹി: ഇന്ത്യയില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥികള്‍ മെഡിസിന്‍ പഠിക്കാനായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ തന്നെ പഠിക്കാന്‍ സൗകര്യം ഒരുക്കേണ്ടതുണ്ടെന്നും, സ്വകാര്യ മേഖല ഇതിനായി ഉടന്‍ തന്നെ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞതായി പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തു.

Also read: 52 വർഷമായി ഒളിവിലായിരുന്ന പൊലീസ് സ്റ്റേഷൻ ആക്രമണക്കേസ് പ്രതി മാവടി തങ്കപ്പൻ മരിച്ചു

യൂണിയന്‍ ബജറ്റിന്റെ ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട വെബിനാറില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കവെയാണ് മോദി ഇക്കാര്യം പറഞ്ഞത്. മെഡിക്കല്‍ കൊളേജുകൾക്ക് ഭൂമി അനുവദിക്കുന്നതിനായി എല്ലാ സര്‍ക്കാരുകളും പ്രത്യേക നയങ്ങള്‍ രൂപീകരിക്കണമെന്നും, അത് വഴി ഇന്ത്യയ്ക്ക് അനവധി മികച്ച ഡോക്ടര്‍മാരെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യ – ഉക്രൈന്‍ യുദ്ധത്തിന്റെ സാഹചര്യത്തില്‍, ഉക്രൈനില്‍ മെഡിസിന്‍ പഠിക്കാന്‍ പോയ വിദ്യാര്‍ത്ഥികളെ രക്ഷിക്കേണ്ടി വന്ന പശ്ചാത്തലത്തിലാണ് മോദിയുടെ പരാമര്‍ശം.

ഇന്ത്യയില്‍ നിന്നുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ ഉക്രൈന്‍ ഉൾപ്പെടെ പല വിദേശ രാജ്യങ്ങളിലും മെഡിസിൻ അടക്കമുള്ള കോഴ്‌സുകള്‍ പഠിക്കാന്‍ പോകുന്നുണ്ടെന്നും, അതുവഴി കോടിക്കണക്കിന് രൂപ വിദേശ രാജ്യങ്ങളിലേക്ക് ഒഴുകുകയാണെന്നും മോദി പറയുന്നു. ഇത് അവസാനിപ്പിക്കാന്‍ സ്വകാര്യ മേഖലയിൽ കൂടുതൽ മെഡിക്കല്‍ കോളേജുകള്‍ ഉണ്ടാകണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button