Latest NewsIndiaInternational

മുൻകൂർ അനുമതിയില്ലാതെ ഉക്രെയ്ൻ അതിർത്തികളിൽ എത്തരുത്: ഇന്ത്യക്കാർക്ക് എംബസിയുടെ പുതിയ ജാഗ്രതാ നിർദ്ദേശം

സംയുക്ത സഹകരണത്തിലൂടെ രക്ഷാദൗത്യത്തിനായുള്ള ശ്രമങ്ങൾ ശക്തമായി പുരോഗമിക്കുന്നുണ്ടെന്നും അധികൃതർ

കീവ്: ഇന്ത്യൻ പൗരന്മാർക്ക് കീവിലെ എംബസിയുടെ പുതിയ മാർഗ്ഗ നിർദേശം. നയതന്ത്ര ഉദ്യോഗസ്ഥരുടെ മുൻകൂർ അനുമതിയില്ലാതെ ആരും അതിർത്തികളിലേക്ക് എത്തരുതെന്നും അതിർത്തി കടക്കാൻ ശ്രമിക്കരുതെന്നുമാണ് നിർദ്ദേശം. ഭക്ഷണവും വെള്ളവും താമസവും ലഭ്യമായിട്ടുള്ളവർ അവിടെ തന്നെ തുടരണമെന്നും എംബസി പുറത്തിറക്കിയ പുതിയ നിർദ്ദേശത്തിൽ പറയുന്നു.

ഉക്രെയ്‌ന്റെ കിഴക്കൻ മേഖലകളിൽ ഉള്ളവർ നിലവിലെ താമസസ്ഥലത്ത് തന്നെ തുടരണം. പുതിയ മാർഗനിർദേശങ്ങൾക്കായി കാത്തിരിക്കണം. അതുവരെ ആശങ്കപ്പെടാതെ സമാധാനപരമായി വീടുകളിൽ തന്നെ തുടരുക. അയൽരാജ്യങ്ങളിലെ എംബസിയുമായി കീവിലെ ഇന്ത്യൻ എംബസി ആശയവിനിമയം നടത്തുന്നുണ്ടെന്നും സംയുക്ത സഹകരണത്തിലൂടെ രക്ഷാദൗത്യത്തിനായുള്ള ശ്രമങ്ങൾ ശക്തമായി പുരോഗമിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

പ്രസ് റിലീസ് കാണാം:

 

shortlink

Related Articles

Post Your Comments

Related Articles


Back to top button