
താമരശേരി: വില്പനക്കായി എത്തിച്ച 39 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായ സംഭവത്തിൽ ഇയാളുടെ കൂട്ടാളികളെയും ചില്ലറ വില്പനക്കാരെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തി കര്‍ശന നടപടി എടുക്കുമെന്ന് ഡിവൈഎസ്പി.
പൂനൂര് വട്ടപ്പൊയിൽ ചിറക്കല്‍ റിയാദ് ഹൗസില്‍ നഹാസ്(37) ആണ് ശനിയാഴ്ച വൈകിട്ട് ഏഴോടെ പിടിയിലായത്. അടിവാരം ചേലോട്ട് മൂലോഞ്ഞി എസ്റ്റേറ്റിലെ വാടക വീട്ടിൽ നിന്നാണ് കഞ്ചാവ് സഹിതം ഇയാളെ പിടികൂടിയത്.
Read Also : ദുബായ് എക്സ്പോ 2020: സംഗീത പരിപാടിയ്ക്കായി ഇളയരാജ എത്തുന്നു
ഈ മാസം 11-ന് ലോറിയുമായി ആന്ധ്രയില്‍ പോയ ഇയാള്‍ ഒരാഴ്ച കഴിഞ്ഞ് കേരളത്തിലെത്തി മൊത്തവിതരണക്കാര്‍ക്ക് വില്പന നടത്തിയതില്‍ ബാക്കിയാണ് കണ്ടെടുത്തത്. ഇയാളെ കോടതിയിൽ ഹാജരാക്കും.
Post Your Comments