ദുബായ്: ഒഴുകുന്ന പോലീസ് സ്റ്റേഷനുമായി ദുബായ്. നഗരത്തിനു പുറത്ത് ദ് വേൾഡ് ഐലൻഡ്സിലും മറ്റും താമസിക്കുന്നവരുടെ സൗകര്യാർത്ഥമാണ് ഒഴുകുന്ന സ്റ്റേഷൻ ഒരുങ്ങുന്നത്. ദുബായ് എക്സ്പോ വേദിയിൽ ഇതിന്റെ മാതൃക പ്രദർശിപ്പിച്ചു. അതിവേഗ സേവനങ്ങളായിരിക്കും ദുബായ് പോലീസിന്റെ സ്മാർട്ട് പോലീസ് സ്റ്റേഷനിലൂടെ ലഭിക്കുക.
Read Also: അഭയം തേടിയെത്തുന്നവരെ സംരക്ഷിക്കും: യുക്രൈന് അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്ത് ന്യൂയോര്‍ക്ക്
3 നിലയുള്ള രാജകീയ ബോട്ടാണ് ഒഴുകുന്ന പോലീസ് സ്റ്റേഷനായി സജ്ജമാക്കിയിട്ടുള്ളത്. ബോട്ടിന്റെ ഒരു നില വെള്ളത്തിനടിയിലും 2 നിലകൾ മുകളിലുമാണ്. എല്ലാ സ്മാർട് സേവനങ്ങളും ഇവിടെ വിരൽത്തുമ്പിൽ ലഭ്യമാകും. സാങ്കേതിക സംവിധാനങ്ങളും മറ്റുമാണ് താഴത്തെ നിലയിൽ ഒരുക്കിയിട്ടുള്ളത്. ജലോപരിതലത്തിലെ ആദ്യ നിലയിലാണ് സന്ദർശകർക്കുള്ള സേവനങ്ങൾ ലഭിക്കുന്നത്.
ഡ്രോണുകളും മറ്റും ഉൾപ്പെടുന്ന നിരീക്ഷണ സംവിധാനങ്ങളാണ് മുകൾ നിലയിലുള്ളത്. ബോട്ടുകൾ, യോട്ടുകൾ, വഞ്ചികൾ എന്നിവയിൽ പോകുന്നവർക്ക് പരാതികൾ നൽകാനും പിഴകളടയ്ക്കാനും മറ്റു സേവനങ്ങൾക്കും ഒഴുകുന്ന ബോട്ട് ഉപയോഗപ്പെടുത്താം.
Post Your Comments