KeralaLatest NewsNews

ചക്രവാതച്ചുഴി രൂപപ്പെടുന്നു: കേരളത്തിൽ ചൊവ്വാഴ്ച മുതല്‍ മഴയ്ക്ക് സാധ്യത

ചക്രവാതച്ചുഴി ശക്തി പ്രാപിച്ച്‌ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി ചൊവ്വാഴ്ച മുതല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലിലും സമീപ പ്രദേശങ്ങളിലുമായി നാളെയോടെ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്.

read also: ‘കോണ്‍ഗ്രസിലുള്ള കൗരവരുടെ ലിസ്റ്റ് തയാറാക്കണം’: രാഹുൽ ഗാന്ധി

ചക്രവാതച്ചുഴി ശക്തി പ്രാപിച്ച്‌ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചേക്കും. ഈ ന്യൂനമര്‍ദ്ദം ശ്രീലങ്ക ഭാഗത്തേക്ക് നീങ്ങാനും സാധ്യതയുണ്ടെന്നും ഇതിന്റെ ഫലമായി തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും മഴ ലഭിക്കുമെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button