മെക്സികോ: അമിതഭാരം ഉയർത്താൻ ശ്രമിച്ച യുവതി ജിമ്മിൽവെച്ച് തൽക്ഷണം മരിച്ചു.180 കിലോഗ്രാം ഭാരം ഉയർത്താൻ ശ്രമിച്ച മുപ്പത്തിയഞ്ചുകാരിയാണ് കഴുത്തൊടിഞ്ഞ് മരിച്ചത്. മെക്സികോയിലെ പെരാവില്ലോ എന്ന സ്ഥലത്തെ ജിമ്മിലാണ് ദാരുണമായ സംഭവം.
സർവസംഹാരിയായ സാർ ഹൈഡ്രജൻ ബോംബ് : റഷ്യയുടെ അതിശക്തനായ സംരക്ഷകൻ മകളുമൊത്ത് വർക്ക്‌ഔട്ടിനു ജിമ്മിലെത്തിയതായിരുന്നു യുവതി. പരിശീലകൻ സഹായിക്കുന്നതിനിടെ ഒറ്റയ്ക്ക് ഭാരം ഉയർത്താൻ ശ്രമിച്ചപ്പോൾ ബാർബെൽ കഴുത്തിലേക്ക് വീഴുകയായിരുന്നു. ജിമ്മിനുള്ളിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ വ്യാപകമായി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ അന്വേഷണം പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments