മോസ്കോ: റഷ്യയ്ക്കെതിരെ സൈബർ യുദ്ധം പ്രഖ്യാപിച്ച് ടീം ‘അനോണിമസ്’.
കുപ്രസിദ്ധ ഹാക്കിംഗ് സംഘമാണ് ടീം ‘അനോണിമസ്’. സമൂഹ മാധ്യമങ്ങളിലൂടെയാണ് ‘അനോണിമസ്’ ഈ വെല്ലുവിളി നടത്തിയത്. ഉക്രൈനിൽ അധിനിവേശം നടത്തിയ റഷ്യൻ നടപടിയിൽ പ്രതിഷേധിച്ചാണ് സൈബർ യുദ്ധ പ്രഖ്യാപനമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Also Read : അതിര്‍ത്തി തര്‍ക്കം : അയല്‍വാസിയെ ചവിട്ടി കൊന്നു
റഷ്യൻ പാർലമെന്റ് ഡ്യൂമ, ക്രെംലിൻ, പ്രതിരോധ മന്ത്രാലയം എന്നിവയായിരിക്കും സംഘത്തിന്റെ ആദ്യ ലക്ഷ്യമെന്ന് കരുതപ്പെടുന്നു.
റഷ്യയുടെ ഔദ്യോഗിക മാധ്യമസ്ഥാപനമായ റഷ്യൻ ടൈംസ് വെബ്സൈറ്റും ടാർഗറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
ട്വിറ്റർ ഹാൻഡിലിൽ പ്രത്യക്ഷപ്പെട്ട ടീം ‘അനോണിമനസിന്റെ’ വെല്ലുവിളിയിൽ ഉക്രൈന് പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. അതിവിദഗ്ദ്ധരായ ഹാക്കർമാരുടെ ഹാക്കിംഗ് സംഘടനയാണ് അനോണിമസ്. ഇതിനു പിറകിൽ പ്രവർത്തിക്കുന്നവർ ആരാണെന്നോ എന്താണെന്നോ കൃത്യമായി കണ്ടു പിടിക്കാൻ ഇതുവരെ ഒരു ഭരണകൂടത്തിനും സാധിച്ചിട്ടില്ല.
Post Your Comments