
തൃശൂർ: ട്രെയിനിൽ നിന്നും വീണ് വിദ്യാർത്ഥി മരിച്ചു. തൃശൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. കോട്ടയം സ്വദേശിയായ മിലൻ സെബാസ്റ്റ്യൻ (22) ആണ് ട്രെയിനിൽ നിന്നും വീണ് മരിച്ചത്.
സ്റ്റേഷനിൽ നിന്നും പുറപ്പെടാൻ തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
Post Your Comments