കൊച്ചിയിൽ നടിയെ ആക്രമിച്ചതും ഈ കേസ് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ നടൻ ദിലീപ് ഗൂഡാലോചന നടത്തിയെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത് വലിയ വാർത്തയായിരുന്നു. അതിനു പിന്നാലെ ഈ കേസിൽ ദിലീപിന്റെ വക്കീൽ രാമൻ പിള്ളയെ സാക്ഷിയാക്കി മൊഴി രേഖപ്പെടുത്താൻ ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചത്. ഇതിനെ എതിർത്തുകൊണ്ട് വക്കീലന്മാർ എല്ലാം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ 1890 ൽ വക്കീൽ പരീക്ഷ പാസ്സായി കൊല്ലത്തെ വിവിധ കോടതികളിൽ ജോലി ചെയ്ത ബി.ജോൺ വക്കീലിന്റെ ചെറു മകൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു.
read also: പത്രപ്രവര്‍ത്തകയ്ക്ക് ജലദോഷം വില്ലനായി : 20 വര്‍ഷത്തെ ഓര്‍മ നഷ്ടപ്പെട്ടു
ലീൻ പങ്കുവച്ച കുറിപ്പ്
രാമൻ പിള്ളയ്ക്കെന്താ കൊമ്പുണ്ടോ?
ജസ്റ്റിസ് കർണ്ണനെ ഓർമ്മയില്ലേ?അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ വേണ്ടി നടന്ന പോലീസ് വേട്ടകൾ ഓർമ്മയില്ലേ?അദ്ദേഹത്തെ ജയിലിൽ അടച്ചത്
ഓർമ്മയില്ലേ ?
ഏതെങ്കിലും ക്രിമിനൽ പ്രതിക്ക് വേണ്ടി സാക്ഷിയെ സ്വാധീനിക്കാൻ പരസ്യമായി ഇറങ്ങി തിരിച്ചതിനോ,പരസ്യമായി ഏതെങ്കിലും സ്ത്രീയെ അപമാനിച്ചതിനോ ആയിരുന്നില്ല അഭിഭാഷകനും ന്യായാധിപനുമായിരുന്ന ജസ്റ്റിസ് കർണ്ണനെതിരായുള്ള നീതി പീഠത്തിന്റെയും നിയമ പാലകരുടെയും വേട്ടയാടൽ.മറിച്ച് ജുഡീഷ്യറിയിലെ പുഴുത്തു നാറുന്ന ചില കഥകൾ പരസ്യമായി വിളിച്ചു പറഞ്ഞു പരിപാവനമായ സംവിധാനത്തെ കളങ്കപ്പെടുത്തി എന്ന കൊടും ക്രൂരകൃത്യത്തിന്റെ പേരിലായിരുന്നു ഈ വിധിയും വേട്ടയാടലും.
കാൽ നൂറ്റാണ്ട് കാലം വരെ കേസുകളിൽ അടയിരുന്നു വിധി വിരിയിപ്പിക്കാത്ത അതേ സംവിധാനത്തിൽ.നിന്നായിരുന്നു മാസങ്ങൾക്കുള്ളിൽ ഉള്ള ഈ നടപടികൾ.
ഇക്കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ലീഗൽ ഇമ്മ്യൂണിറ്റി യെക്കുറിച്ച് ചർച്ചകളും അഭിഭാഷക സമൂഹത്തിന്റെ തെരുവ് പ്രകടനങ്ങളും അരങ്ങു തകർക്കുന്നു.”ആരാടാ ഈ പോലീസ്..”എന്ന് തെരുവിൽ വിളിച്ചു ചോദിക്കുന്നത് നിയമം ഉറപ്പാക്കാൻ കോട്ടിട്ടിറങ്ങിയ വക്കീൽ പടയുടെ സംഘടിത വിഭാഗമാണ്.
തന്റെ കക്ഷിയ്ക്ക് വേണ്ടി മൊഴി മാറ്റി പറയാൻ സാക്ഷിയെ സ്വാധീനിച്ച വക്കീലിന്റെ പേരുൾപ്പെടെ പറയുന്ന ടെലിഫോൺ സംഭാഷണം പുറത്ത് വന്നതിന്റെ അടിസ്ഥാനത്തിൽ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് വക്കീലിന്റെ മൊഴി എടുക്കാൻ ശ്രമിച്ചു എന്നതാണ് ഇവരെ പ്രകോപിപ്പിച്ചത്.കള്ള സാക്ഷികളെ സൃഷ്ടിക്കലും,പണവും ,വീടും കാട്ടി പ്രലോഭിപ്പിച്ചു മൊഴി മാറ്റിക്കുന്നതും മൗലികാവകാശമാണെന്ന ഇമ്മ്യൂണിറ്റി ചോദ്യം ചെയ്യപ്പെടുന്നു എന്നതും നാളെ ഇതു തങ്ങളുടെ തൊഴിലിനെ ബാധിക്കും എന്നതുമാണോ അഭിഭാഷക സമൂഹത്തെ തെരുവിൽ ഇറങ്ങാൻ പ്രേരിപ്പിക്കുന്നത്? അനുദിനം മലിനമാക്കപ്പെടുന്ന ഒരു സംവിധാനത്തിൽ ,ഏത് ക്രിമിനലിനും വളച്ചൊടിക്കാൻ പരുവത്തിൽ ജുഡീഷ്യറിയെ നയിച്ചു കൊണ്ടു പോകുന്നതിന്റെ നേതൃ സ്ഥാനത്ത് തങ്ങളുണ്ട് എന്ന സന്ദേശമല്ലേ ഈ അഭിഭാഷകർ നൽകുന്നത്?
കേരളത്തിലെ കോടതികളിൽ നിന്ന് മാധ്യമങ്ങളെ ഒഴിവാക്കി നിർത്തി തങ്ങളുടെ അപ്രമാദിത്വം ഇക്കൂട്ടർ ഉറപ്പാക്കിയിട്ട് വർഷങ്ങൾ കഴിയുന്നു..ആർക്ക് എന്ത് ചെയ്യാനായി?
നിയമ സംവിധാനം ഓഡിറ്റിംഗിന് വിധേയമാക്കാൻ പാടില്ലെന്നുള്ള മുട്ടാപ്പോക്കിൽ എങ്ങും നിശ്ശബ്ദത നിറയും എന്ന ജാമ്യത്തിൽ അടിയുറച്ച ഈ ഹുങ്ക് നിങ്ങളെ അസ്വസ്ഥരാക്കുന്നില്ലേ?തിരിഞ്ഞു കൊത്തില്ല എന്നതിനാൽ വാവ സുരേഷിന്റെ പാമ്പ് പിടുത്തത്തെ പോലും ഓഡിറ്റിംഗിന് വിധേയരാക്കുന്ന സാമൂഹിക നിരീക്ഷകർ കൊത്ത് പേടിച്ച് മാളങ്ങളിൽ ഒളിച്ചിരിക്കുന്നതെന്തിനാണ്?
രാമൻപിള്ള എന്ന ക്രിമിനൽ വക്കീലിന്റെ തല വെട്ടം കണ്ടാൽ മുട്ടിടിക്കുന്ന ഒരു നിയമ സംവിധാനത്തിന്റെ വിശ്വാസ്യത എത്രത്തോളമാണ്?
ക്വട്ടേഷൻ പണം വാങ്ങി ബലാത്സംഗം നടത്തുന്നവനും,,ക്രിമിനൽ പണം വാങ്ങി നീതി വ്യവസ്ഥയെ ബലാൽസംഗം ചെയ്യുന്നവനും ഒരേ നീതിക്ക് തന്നെയല്ലേ അർഹത?
പിൻകുറിപ്പ്
വക്കീൽ സമൂഹത്തെക്കുറിച്ച് പറയാൻ നീയാര് എന്ന വിചാരണയ്ക്കൊരുങ്ങുന്നവരോട്..
1890 ൽ വക്കീൽ പരീക്ഷ പാസ്സായി കൊല്ലത്തെ വിവിധ കോടതികളിൽ ജോലി ചെയ്ത ബി.ജോൺ വക്കീലിന്റെ ചെറു മകൻ എന്ന മുൻകൂർ ജാമ്യം.
Post Your Comments