UAELatest NewsNewsInternationalGulf

ദെയ്ദ് ഫോർട്ട് പദ്ധതി: ഉദ്ഘാടനം നിർവ്വഹിച്ച് ഷാർജ ഭരണാധികാരി

ഷാർജ: ദെയ്ദ് ഫോർട്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ഷാർജ ഉപഭരണാധികാരികളായ ശൈഖ് അബ്ദുല്ല ബിൻ സാലിം ബിൻ സുൽത്താൻ അൽ ഖാസിമി, ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു.

Read Also: ഓട്ടോഡ്രൈവറിന് കാഴ്ച നഷ്ടപ്പെട്ടത് ബിവറേജ് ഷോപ്പില്‍ നിന്ന് വാങ്ങിയ മദ്യം കഴിച്ച്: നടക്കാൻ പോലും മറ്റൊരാളുടെ സഹായം വേണം

മേഖലയുടെ തനിമസംരക്ഷിച്ചുള്ള നവീകരണം പൂർത്തിയായി. ചരിത്ര ഗവേഷകർക്ക് വിലപ്പെട്ട വിവരങ്ങൾ നൽകാൻ കോട്ടയും പരിസര പ്രദേശങ്ങളും സഹായിക്കും. 1820 മുതലുള്ള ചരിത്രമാണ് കോട്ടയ്ക്കുള്ളത്.

ദെയ്ദ് ഫോർട്ട് പദ്ധതിയോടനുബന്ധിച്ചുള്ള കെട്ടിടങ്ങൾ പുരാവസ്തു പ്രദർശന കേന്ദ്രങ്ങളാക്കി. വിവിധ കാലഘട്ടങ്ങളിലെ ഒട്ടേറെ ശേഷിപ്പുകൾ ഇവിടെ കാണാൻ കഴിയും. കൽബയിലും വികസന പദ്ധതികൾ പുരോഗമിക്കുകയാണ്. ഇവിടെയുള്ള ഹാങ്ങിങ് ഗാർഡൻ ഉൾപ്പെടെയുള്ള പദ്ധതികൾക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Read Also: യാത്ര ചെയ്യാൻ ഇനി പോലീസുകാരും ടിക്കറ്റെടുക്കണം: നിർദ്ദേശവുമായി റെയില്‍വേ

shortlink

Related Articles

Post Your Comments

Related Articles


Back to top button