KeralaNattuvarthaLatest NewsNews

അങ്ങനെ കേരള പോലീസിന്റെ സഹായം കൊണ്ട് പ്രവർത്തിക്കേണ്ട ഗതികേടൊന്നും എസ്ഡിപിഐക്കില്ല: അഷ്റഫ് മൗലവി

തിരുവനന്തപുരം: കേരള പോലീസിന്റെ സഹായം കൊണ്ട് പ്രവർത്തിക്കേണ്ട ഗതികേടൊന്നും എസ്ഡിപിഐയ്ക്ക് ഇതുവരെ വന്നിട്ടില്ലെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്‍റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കു രഹസ്യവിവരം ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ച്‌ കഴിഞ്ഞ ദിവസം അനസ് എന്ന പോലീസുകാരനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ പശ്ചാത്തലത്തിലാണ് മൗലവിയുടെ പ്രതികരണം.

Also Read:20 മിനിറ്റ് കൊണ്ട് നല്ല കിടിലന്‍ ഓട്‌സ് കട്‌ലറ്റ് തയ്യാറാക്കാം

‘എന്ത് വിവരങ്ങളാണ് ചോര്‍ത്തി നല്‍കിയതെന്ന് പറയട്ടെ. ഇതെല്ലാം കള്ളമാണ്. പുകമറ സൃഷ്ടിക്കലാണ് ഇത് പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം. പോലീസിന്‍റെ സഹായം കൊണ്ട് പ്രവര്‍ത്തിക്കേണ്ട ഗതികേട് എസ്ഡിപിഐക്കില്ല. ആഭ്യന്തര വകുപ്പ് ആര്‍എസ്എസ് താല്‍പ്പര്യത്തിന് അനുസരിച്ചാണ് ഇപ്പോൾ പ്രവര്‍ത്തിക്കുന്നത്’, എസ്ഡിപിഐ നേതാവ് പ്രതികരിച്ചു.

അതേസമയം, എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് വിവരങ്ങൾ ചോർത്തി നൽകിയെന്ന കണ്ടെത്തൽ കേരള പോലീസിന് തന്നെ അപമാനമായിരിക്കുകയാണ്. ഇടുക്കി കരിമണ്ണൂര്‍ സ്റ്റേഷനിലെ പി.കെ അനസിനെയാണ് പ്രസ്തുത കാരണം കാണിച്ച് കേരള പോലീസ് പിരിച്ചുവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button