പൊന്നാനി: വഴി തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ ചവിട്ടി കൊന്നു. പൊന്നാനി ഗേള്‍സ് സ്കൂളിന് സമീപം പത്തായ പറമ്പ് സ്വദേശി സുബ്രഹ്മണ്യന് എന്ന മോഹനന് (62) ആണ് മരിച്ചത്.
വര്‍ഷങ്ങളായി സുബ്രഹ്മണ്യനും, ബന്ധുക്കളായ അയല്‍വാസികളും തമ്മില്‍ വഴി തര്‍ക്കം നിലനിന്നിരുന്നു. സംഭവത്തില്‍ തിരൂര്‍ കോടതിയില്‍ കേസും നടക്കുന്നതിനിടെ വെള്ളിയാഴ്ച ഉച്ചയോടെ അയല്‍വാസികളും സുബ്രഹ്മണ്യന്റെ വീട്ടുകാരും തമ്മില്‍ വീണ്ടും വാക്കേറ്റമുണ്ടാവുകയായിരുന്നു.
Read Also : ‘മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ നടന്ന കൊള്ളയെയും മുഖ്യമന്ത്രി ന്യായീകരിക്കുന്നു’:വി. ഡി സതീശൻ
തുടര്‍ന്ന് അയല്‍വാസികള്‍ സുബ്രഹ്മണ്യനെ ചവിട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ സുബ്രഹ്മണ്യനെ ഉടൻ തന്നെ പൊന്നാനി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: രാധ. മകന്: രഹാന്. സംഭവത്തില്‍ പൊന്നാനി പൊലീസ് കേസെടുത്തു.
Post Your Comments