KasargodKeralaNattuvarthaLatest NewsNews

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു : പ്രതിക്ക് 20 വര്‍ഷം കഠിന തടവും പിഴയും

രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ.ഭാസ്‌കരനെ(40)യാണ് കോടതി ശിക്ഷിച്ചത്

കാഞ്ഞങ്ങാട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ.ഭാസ്‌കരനെ(40)യാണ് കോടതി ശിക്ഷിച്ചത്. ഹൊസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി കെ.സുരേഷ്‌കുമാര്‍ ആണ് ശിക്ഷിച്ചത്.

ഐ.പി.സി. 376 വകുപ്പിലും പോക്‌സോ വകുപ്പിലുമായി 10 വര്‍ഷം വീതമാണ് കഠിനതടവ്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. രണ്ടു വകുപ്പുകളിലുമായി ഒരു ലക്ഷം രൂപ പിഴയടയ്ക്കണം. പിഴയടയ്ക്കുന്നില്ലെങ്കില്‍ ആറുമാസം കൂടി കഠിനതടവ് അനുഭവിക്കണം.

Read Also : അനാഥ കുട്ടികൾക്കായുള്ള പണം തട്ടിയെടുത്തു: സർക്കാർ ഉദ്യോഗസ്ഥന് ശിക്ഷ വിധിച്ച് ഒമാൻ

2018-ലാണ് കേസിനാസ്പദമായ സംഭവം. 14 വയസ്സുള്ള പെണ്‍കുട്ടിയെ വീട്ടിലും ശൗചാലയത്തിലും വെച്ച്‌ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.

പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി.ബിന്ദു കോടതിയില്‍ ഹാജരായി. നേരത്തേ ജാമ്യത്തിലിറങ്ങിയ പ്രതിയെ ചൊവ്വാഴ്ച കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button