ThiruvananthapuramKeralaNattuvarthaNews

ആറ് നിലകളിലായി സിപിഎമ്മിന് പുതിയ ആസ്ഥാന മന്ദിരം : മുഖ്യമന്ത്രി പിണറായി വിജയൻ ശിലയിട്ടു

തിരുവനന്തപുരം: സിപിഎമ്മിന് പുതിയ ആസ്ഥാന മന്ദിരം തലസ്ഥാനത്ത് ഒരുങ്ങുന്നു. ആറു നിലകളായി പണിയുന്ന പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. എകെജി സെന്ററിന് സമീപം പാർട്ടി വാങ്ങിയ 31.95 സെന്റ് സ്ഥലത്താണ് പുതിയ മന്ദിരം ഉയരുന്നത്.

Also Read : ഉക്രൈയ്‌നിലെ തന്ത്രപ്രധാനമായ നാഗദ്വീപിന്റെ കാവലിന് നിയോഗിക്കപ്പെട്ട 13 സൈനികരെ വധിച്ച് റഷ്യ

പരിസ്ഥിതി സൗഹൃദ ഗ്രീൻ ബിൽഡിങ്ങായി നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നതെന്നും സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനാണ് പുതിയ ഓഫീസെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

നിലവിലുളള എകെജി പഠന ഗവേഷണ കേന്ദ്രം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ആസ്ഥാന മന്ദിരം നിർമ്മിക്കാൻ പാർട്ടി തീരുമാനിച്ചിരിക്കുന്നത്. സർക്കാറിന്റെ പ്രവർത്തനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കാനും ഉപദേശം നൽകാനും പാർട്ടി സംവിധാനം ശക്തമായി വേണമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button