NattuvarthaLatest NewsKeralaNews

സമരത്തിനിടയിൽ ടൂർ പോയി: മേയർ ആര്യ രാജേന്ദ്രന്റെ പിഎ രാജിവെച്ചു

തിരുവനന്തപുരം: അഭിപ്രായ ഭിന്നത മൂലം മേയർ ആര്യാ രാജേന്ദ്രന്റെ പി എ രാജിവച്ചു. ഒരു വര്‍ഷത്തെ ഡെപ്യൂട്ടേഷന്‍ കാലാവധി അവസാനിച്ചെങ്കിലും പുതുക്കാതെ ഇയാൾ മാതൃവകുപ്പിലേക്ക് മടങ്ങുകയായിരുന്നു. മേയറുമായി ഇയാൾക്ക് നിരന്തരമായ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നുവെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു.

Also Read:രക്ഷാദൗത്യത്തിന് വീണ്ടും എയര്‍ ഇന്ത്യ: രണ്ട് വിമാനങ്ങള്‍ നാളെ റൊമാനിയയിലേക്ക്

ഗസറ്റഡ് ഓഫീസര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു മേയർ ആര്യ രാജേന്ദ്രന്റെ പേഴ്സണല്‍ അസിസ്റ്റന്റ്. എന്നാൽ, നികുതി തട്ടിപ്പ് ആരോപണത്തില്‍ കോര്‍പ്പറേഷന്‍ ആസ്ഥാനത്ത് പ്രതിപക്ഷ കക്ഷികളുടെ സമരം നടക്കുന്നതിനിടെ ഇയാൾ വിനോദയാത്രയ്ക്ക് പോവുകയും, ഇതിനെ തുടർന്ന് മേയറിനും ഇയാൾക്കുമിടയിൽ പ്രശ്നങ്ങൾ തുടങ്ങുകയും ചെയ്തിരുന്നു. ഈ കാരണം കാണിച്ച് പി.എ.യെ മാറ്റണമെന്ന് മേയര്‍ നേരത്തെ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ഇടത് സർക്കാർ ഉദ്യോഗസ്ഥന്‍ അംഗമായുള്ള ഇടതുപക്ഷ സംഘടനയും, സർക്കാരും ഇതിനെതിരേ രംഗത്തെത്തിയിരുന്നു. പി എ യെ മാറ്റാൻ കഴിയില്ലെന്നായായിരുന്നു ഇരുകൂട്ടരുടെയും അഭിപ്രായം. എന്നാൽ, തുടര്‍ന്നുണ്ടായ അഭിപ്രായ വ്യത്യാസവും ആസ്വാരസ്യങ്ങളുമാണ് പിഎ സ്വമേധയാ സ്ഥാനമൊഴിയാന്‍ കാരണമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button