തിരുവനന്തപുരം: ദുരിതാശ്വാസനിധി ക്രമക്കേടിൽ മുഖ്യമന്ത്രിയെ മാത്രം ക്രൂശിക്കാൻ കഴില്ലെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം നൽകാനുള്ള തീരുമാനം മന്ത്രിസഭാ യോഗത്തിന്‍റേതാണെന്നും, മുഖ്യന്ത്രിയോ മറ്റ് മന്ത്രിമാരോ സ്വജനപക്ഷപാതം നടത്തിയെന്ന് എങ്ങനെ കണക്കാക്കാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.
Also Read : യുക്രൈനിൽ ഇന്ത്യ രക്ഷാദൗത്യം തുടങ്ങി: ആദ്യ ബസ് 50 വിദ്യാർത്ഥികളുമായി അതിർത്തിയിലേക്ക് യാത്ര തിരിച്ചു
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം ചട്ടം മറികടന്ന് സർക്കാർ വേണ്ടപ്പെട്ടവർക്ക് നൽകിയെന്ന കേസിലായിരുന്നു ലോകായുക്തയുടെ പരാമർശം. കേസിന്‍റെ തുടർവാദം മാർച്ച് മൂന്നിന് വീണ്ടും പരിഗണിക്കും.
ആരോപണം തെളിയിക്കാൻ തക്കതായ രേഖകളോ, കോടതി ഉത്തരവുകളോ ഉണ്ടോയെന്ന് കേസ് പരിഗണിക്കവെ ലോകായുക്ത ആരാഞ്ഞു. ഉഴവൂർ വിജയന്റെയും, 2017 ൽ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ വാഹനത്തിന് അകമ്പടി പോകുന്നതിനിടെ, അപകടത്തിൽ മരിച്ച പ്രവീൺ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെയും, ചെങ്ങന്നൂർ മുൻ എം.എൽ.എ എ. രാമചന്ദ്രന്‍റെയും കുടുംബങ്ങൾക്ക് ദുരിതാശ്വാസ നിധിയിൽ നിന്നുള്ള തുക വഴിവിട്ടു നൽകിയെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്.
Post Your Comments