പേരാവൂര്‍: താലൂക്ക് ആശുപത്രിയ്ക്കായി ഭൂമി ഏറ്റെടുക്കാൻ തൊണ്ണൂറുകാരിയുടെ വീട് തകർത്ത് തെരുവിലേക്കിറക്കിവിട്ട് റവന്യു വകുപ്പ്. ആശുപത്രിയുടെ ഭൂമി കൈയേറ്റം ഒഴിവാക്കാനാണ് നടപടിയെന്നാണ് സംഭവത്തിൽ റവന്യു വകുപ്പിന്റെ വിശദീകരണം. 50 വര്‍ഷമായി ഈ ഭൂമിയില്‍ കഴിയുന്ന അരയാക്കൂല്‍ കൈച്ചുമ്മയെന്ന തൊണ്ണൂറുകാരിയും കുടുംബാംഗങ്ങളുമാണ് ഇതോടെ തെരുവിലേക്കിറങ്ങേണ്ട അവസ്ഥയിലായിരിക്കുന്നത്.
Also Read:കറിവേപ്പില കേടുകൂടാതെ സൂക്ഷിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം
തിങ്കളാഴ്ചയാണ്, പേരാവൂര്‍ താലൂക്ക് ആശുപത്രിയുടെ മുന്നില്‍ അനധികൃതമായി കൈയേറി പണിത കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാൻ തുടങ്ങിയത്. കൊച്ചുമ്മയുടെ വീടും അതിലുണ്ടായിരുന്നു. ഇതോടെ കയറിക്കിടക്കാൻ ഒരു തുണ്ട് ഭൂമിയോ വീടോ ഇല്ലാതെ ഗതികേടിലായിരിക്കുകയാണ് ഈ കുടുംബം. 1965ല്‍ ഈ സ്ഥലത്തിന് പട്ടയം കിട്ടിയതാണെന്നും, വളരെ പ്രയാസപ്പെട്ടാണ് ഈ ഭൂമി വാങ്ങിയതെന്നും കൊച്ചുമ്മ പറയുന്നു.
കുറഞ്ഞത് രണ്ട് പതിറ്റാണ്ടെങ്കിലും കഴിഞ്ഞിട്ടുണ്ടാവും കൊച്ചുമ്മ ഈ സ്ഥലത്ത് വീടുവച്ചിട്ട്. എന്നിട്ടിപ്പോൾ കുറച്ചു കാലങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച പദ്ധതിയ്ക്ക് വേണ്ടിയാണ് ഇവരെ കുടിയേറ്റക്കാരെന്ന് മുദ്രകുത്തി വീടൊഴിപ്പിക്കാൻ ശ്രമിച്ചത്. 2010ല്‍ പഞ്ചായത്തിൽ നിന്ന് പ്ലാന്‍ പാസായി ഉണ്ടാക്കിയ വീടാണ് പൊളിച്ചത്. കലക്ടറുടെ ഉത്തരവ് പ്രകാരം, വീടിനോടു ചേര്‍ന്ന കടകളും വീടിന്റെ ഭാഗങ്ങളുമാണ് പൊളിച്ചുനീക്കിയത്. റവന്യു വകുപ്പിന്റെ ഈ നടപടിയിൽ ഇപ്പോൾ അങ്ങേയറ്റം സങ്കടത്തിലാണ് കൊച്ചുമ്മയും കുടുംബവും.
Post Your Comments