KozhikodeKeralaNattuvarthaLatest NewsNews

ബൈപ്പാസ് നിര്‍മ്മാണത്തിൽ വ്യാപക ക്രമക്കേട് : നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞു

ഡേറ്റാബാങ്കില്‍പെട്ട സ്വകാര്യവ്യക്തികളുടെ കണ്ടല്‍ക്കാട് നിറഞ്ഞ ചതുപ്പ് ഭൂമി നികത്തി കൊടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.കെ.പി.പ്രകാശ്ബാബുവിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞത്

രാമനാട്ടുകര: വെങ്ങളം ആറുവരിപ്പാത നിര്‍മ്മാണത്തില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞു. ഡേറ്റാബാങ്കില്‍പെട്ട സ്വകാര്യവ്യക്തികളുടെ കണ്ടല്‍ക്കാട് നിറഞ്ഞ ചതുപ്പ് ഭൂമി നികത്തി കൊടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.കെ.പി.പ്രകാശ്ബാബുവിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞത്.

പന്തീരങ്കാവിനും ലാന്റ് മാര്‍ക്കിനുമിടയില്‍ പന്തീരാങ്കാവ് മാമ്പുഴ പാലത്തിന്റെ ഭാഗങ്ങളിലാണ് 200 ഓളം ലോഡ് കെട്ടിടാവശിഷ്ടങ്ങളും പഴകിയ മരക്കഷണങ്ങളും മാലിന്യങ്ങളും തള്ളി റോഡ് നിരപ്പാക്കാന്‍ ശ്രമിച്ചത്. മാത്രമല്ല റോഡില്‍ നിന്നും പത്തു മീറ്ററിലധികം സ്വകാര്യ വ്യക്തികളുടെ സ്ഥലവും നികത്തിയിട്ടുണ്ട്.

Read Also : ‘റഷ്യ ചെർണോബിൽ ആണവ നിലയം പിടിച്ചടക്കി’ : മുന്നറിയിപ്പുമായി ഉക്രൈൻ

സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ ലോഡുമായി വന്ന മുഴുവന്‍ വാഹനങ്ങളും തടഞ്ഞു വച്ച് പ്രവൃത്തി തടയുകയായിരുന്നു. സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള കണ്ടല്‍ക്കാട് നിറഞ്ഞ ചതുപ്പുനിലം നികത്തിയതുമായി ബന്ധപ്പെട്ട് ഇന്നു കളക്ടര്‍ക്ക് പരാതി നല്കുമെന്നും പ്രകാശ്ബാബു ചൂണ്ടിക്കാട്ടി. സംഭവമറിഞ്ഞെത്തിയ കരാര്‍ കമ്പനിയുടെ ഉദ്യോഗസ്ഥരെയും വാഹനങ്ങളെയും പ്രതിഷേധക്കാര്‍ തിരിച്ചയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button