Latest NewsNewsIndia

ചിത്ര രാമകൃഷ്ണന്‍ കോടികളുടെ ക്രമക്കേട് നടത്തിയതിനു പിന്നിലെ പ്രേരകശക്തിയായ ‘അജ്ഞാത ഹിമാലയന്‍ യോഗി’ യെ തിരിച്ചറിഞ്ഞു

ദുരൂഹമായ വിവരങ്ങള്‍ പുറത്തുവിട്ട് സിബിഐ

ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ചിലെ 44 കോടിയുടെ ക്രമക്കേടിനു പിന്നിലെ ബുദ്ധികേന്ദ്രത്തെ സിബിഐ കണ്ടെത്തി. എന്‍എസ്ഇ മുന്‍ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ ആനന്ദ് സുബ്രഹ്മണ്യനാണ് കേസിലെ ‘ഹിമാലയന്‍ സന്യാസി’യെന്ന് സിബിഐ അറിയിച്ചു. ഹിമാലയത്തിലെ ഒരു ‘സന്യാസി’യുടെ താല്‍പര്യപ്രകാരമാണ് എന്‍എസ്ഇ മുന്‍ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ചിത്ര രാമകൃഷ്ണന്‍ ക്രമക്കേട് നടത്തിയതെന്നു സിബിഐ കണ്ടെത്തിയിരുന്നു.

Read Also : ഇതെന്താ വെള്ളരിക്കാപ്പട്ടണമോ, ആര്‍ക്കും എന്തു വേണേലും ചെയ്യാമെന്ന അവസ്ഥ: കേരളത്തില്‍ ചോദിക്കാനും പറയാനും ആരുമില്ല: അനുജ

ചിത്ര രാമകൃഷ്ണന്‍ ക്രമക്കേട് നടത്തിയതിനു പിന്നില്‍ ഹിമാലയത്തിലെ അജ്ഞാത യോഗിയാണെന്ന് അവര്‍ വെളിപ്പെടുത്തിയിരുന്നു. കാണാമറയത്തുള്ള ഈ അജ്ഞാത യോഗിയുടെ ആജ്ഞപ്രകാരമാണ് കോടികളുടെ ക്രമക്കേടും അനധികൃത നിയമനവും നടത്തിയതെന്ന് ചിത്ര വെളിപ്പെടുത്തിയതോടെ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത തട്ടിപ്പ് പരമ്പരയാണ് പുറത്തുവന്നത്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗംഗാ തീരത്ത് വെച്ച് കണ്ട സന്യാസിയാണ് ഹിമാലയന്‍ യോഗിയെന്നും പിന്നെ ഒരിക്കലും നേരില്‍ കണ്ടിട്ടില്ലെന്നും ഇവര്‍ സിബിഐക്ക് മൊഴി നല്‍കിയിരിന്നു.

ആനന്ദ് സുബ്രഹ്മണ്യനാണ് ചിത്രയുമായി ഇമെയില്‍ വഴി ആശയവിനിമയം നടത്തിയ ‘സന്യാസി’യെന്ന് സിബിഐ കണ്ടെത്തിയതോടെ വലിയൊരു തട്ടിപ്പാണ് പുറത്തുവന്നിരിക്കുന്നത്. ‘സന്യാസി’യുടെ സ്വാധീനത്തില്‍ ചിത്ര എടുത്ത തീരുമാനങ്ങളിലൊന്നാണ് ആനന്ദിന്റെ വിവാദ നിയമനമെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ പറഞ്ഞിരുന്നു. ഒരു ഇമെയില്‍ ഐഡി വഴിയാണ് ആനന്ദ് ‘സന്യാസി’യാണെന്ന് വെളിപ്പെടുത്തിയതെന്ന് സിബിഐ പറയുന്നു.

ആനന്ദ് rigyajursama@outlook.com എന്ന മെയില്‍ ഐഡി സൃഷ്ടിച്ചതിന് തെളിവുണ്ടെന്നും സിബിഐ പറഞ്ഞു. rchitra@icloud.com എന്ന മെയില്‍ ഐഡിയില്‍നിന്ന് rigyajursama@outlook.com എന്ന മെയില്‍ ഐഡിയിലേക്ക് 2013 നും 2016 നും ഇടയില്‍ ചിത്ര എന്‍എസ്ഇയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ പങ്കിട്ടു. ഈ മെയിലുകളില്‍ ചിലത് ആനന്ദിന്റെ മറ്റൊരു മെയില്‍ ഐഡിയിലേക്കും പോയി. ആനന്ദിന്റെ മെയില്‍ ഐഡികളില്‍നിന്ന് മെയിലുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ കണ്ടെടുത്തു.

ഫെബ്രുവരി 19, 20, 21, 24 തീയതികളില്‍ ആനന്ദിനെ സിബിഐ ചോദ്യം ചെയ്തിരുന്നു. വ്യാഴാഴ്ച രാത്രി 11ന് ചെന്നൈയില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലുമായി ആനന്ദ് സഹകരിച്ചില്ലെന്നും ഒഴിഞ്ഞുമാറുന്ന മറുപടിയാണ് നല്‍കിയതെന്നും സിബിഐ പറഞ്ഞു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button