മുംബൈ: ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാൻ-ഒഡീഷ എഫ്സി മത്സരം സമനിലയില്‍. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. സമനിലയോടെ 19 മത്സരങ്ങളില്‍ 23 പോയന്റ് മാത്രമുള്ള ഒഡീഷയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചു. 17 കളികളില്‍ 31 പോയിന്റുള്ള ബഗാന് പ്ലേ ഓഫ് ഉറപ്പാക്കാന്‍ ഇനിയും കാത്തിരിക്കണം.
ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും പിറന്നത്. മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ റെഡീം തലാങിലൂടെ ഒഡീഷ മുന്നിലെത്തി. എന്നാൽ, മൂന്ന് മിനിറ്റ് മാത്രമേ ഒഡീഷയുടെ ഗോളിന് ആയുസുണ്ടായിരുന്നൊള്ളു. എട്ടാം മിനിറ്റിൽ പെനല്‍റ്റി ഗോളിലൂടെ എടികെ സമനില പിടിച്ചു. ഹ്യൂഗോ ബോമസിനെ ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ചത് ജോണി കൗക്കോയാണ്.
Read Also:- മുഖത്തെ ചെറുദ്വാരം അടയ്ക്കാന്‍ പഞ്ചസാര
22-ാം മിനിറ്റില്‍ വീണ്ടും മുന്നിലെത്താന്‍ ഒഡീഷക്ക് സുവര്‍ണാവസരം ലഭിച്ചു. പെനല്‍റ്റി ബോക്സില്‍ അരിദായി സുവാരസിനെ വീഴ്ത്തിയതിന് ഒഡീഷക്ക് അനുകൂലമായി റഫറി പെനല്‍റ്റി വിധിച്ചു. എന്നാല്‍, കിക്കെടുത്ത ജാവിയര്‍ ഹെര്‍ണാണ്ടസിന് പിഴച്ചു. അതേസമയം, ഇഞ്ചുറി ടൈമില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട എടികെയുടെ റോയ് കൃഷ്ണ ചുവപ്പുകാര്‍ഡ് വാങ്ങി പുറത്തുപോയതോടെ പത്ത് പേരുമായിട്ടാണ് മത്സരം അവസാനിപ്പിച്ചത്.
Post Your Comments