COVID 19corona positive storiesLatest NewsSaudi ArabiaNewsInternationalGulf

കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 677 പുതിയ കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. വ്യാഴാഴ്ച്ച സൗദി അറേബ്യയിൽ 677 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1,585 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് വ്യാഴാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: പറന്നുനടക്കാമെന്നും നല്ലസുഖം കിട്ടുമെന്നും പ്രേരിപ്പിച്ചു: 15കാരനെ നിര്‍ബന്ധിപ്പിച്ച്‌ കഞ്ചാവ് വലിപ്പിച്ചു, കുഴഞ്ഞുവീണു

7,42,541 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,18,979 പേർ രോഗമുക്തി നേടി. 8,990 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 697 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. 6,05,51,981 കോവിഡ് വാക്സിനുകളാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്തതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

Read Also: ഉക്രെയ്ൻ യുദ്ധം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുടിനുമായി ചർച്ച നടത്തും, ഇന്ത്യയുടെ ഇടപെടൽ ആവശ്യപ്പെട്ടത് റഷ്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button