തൃശൂർ: നിർബന്ധിച്ച് കഞ്ചാവു ബീഡി വലിപ്പിച്ച് പതിനഞ്ചു വയസ്സുകാരന്‍ കുഴഞ്ഞുവീഴാൻ ഇടയായ സംഭവത്തിൽ കഞ്ചാവു നൽകിയ ആള്‍ അറസ്റ്റിൽ. പുല്ലഴി കാഞ്ചന കലാസമിതിക്കു സമീപം പണക്കാരൻ വീട്ടിൽ വിജേഷ് (19) ആണ് അറസ്റ്റിലായത്.
പ്രായപൂർത്തിയാകാത്ത മകനെ കൊണ്ട് കഞ്ചാവ് വലിപ്പിച്ചെന്ന പുല്ലഴി സ്വദേശിയായ വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വെസ്റ്റ് എസ്ഐ കെ.സി.ബൈജുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തില്‍ ഒടുവില്‍ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Also : ബ്രേക്ക്ഫാസ്റ്റിന് രുചികരമായ റവദോശ തയ്യാറാക്കാം
കഴിഞ്ഞ 22നു വൈകിട്ട് ആറ് മണിക്ക് പുല്ലഴി ലക്ഷ്മി മില്ലിന് അടുത്തുള്ള പാറ എന്ന മൈതാനത്താണ് കേസിനാസ്പദമായ സംഭവം. ‘കഞ്ചാവ് ഇല പൊടിച്ച് ബീഡിയിൽ നിറച്ച് കത്തിച്ചുവലിച്ചാൽ പറന്നുനടക്കാമെന്നും നല്ല സുഖം കിട്ടുമെന്നും’ പറഞ്ഞ് പ്രേരിപ്പിച്ച് പ്രതി നിർബന്ധിച്ച് വലിപ്പിക്കുകയായിരുന്നു.
എസ് ഐ ബൈജു, ജൂനിയർ എസ് ഐ വിനയൻ,എസ് സി പി ഒ ജോബി, സിപി ഒ അബീഷ് ആന്‍റണി, സുജിത്ത്, അനിൽ കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Post Your Comments