മോസ്‌കോ: റഷ്യ-ഉക്രെയ്ൻ സംഘർഷം രൂക്ഷമായി തുടരുകയാണ്. ഉക്രെയ്നിലുടനീളമുള്ള നഗരങ്ങളിൽ പ്രകടമായ സ്ഫോടനങ്ങൾ ഉണ്ടായി.സൈനിക നടപടിക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുതിന്‍ ഉത്തരവിട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ വ്യോമാക്രമണം തുടങ്ങി. യുക്രൈനിലെ പല മേഖലകളിലും മിസൈലുകള്‍ പതിച്ചു. ഉഗ്ര സ്‌ഫോടനങ്ങള്‍ പല ഭാഗത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
ഇതിനിടെ റഷ്യയുടെ യുദ്ധവിമാനം ഉക്രെയ്ൻ വെടിവെച്ചിട്ടതായി ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. അഞ്ച് റഷ്യന്‍ വിമാനങ്ങള്‍ വെടിവച്ചിട്ടതായി ഉക്രെയ്ൻ അവകാശപ്പെട്ടു. ഇതോടെ റഷ്യ മിസൈൽ വർഷമാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. വിമാനത്താവളങ്ങളില്‍ റഷ്യ ബോംബാക്രമണം നടത്തിയതായി ഉക്രെയ്ൻ ആരോപിച്ചു.
കൂടാതെ ഏറ്റവും പുതിയ വിവരമനുസരിച്ച് ഉക്രെയ്ൻ വ്യോമതാവളങ്ങളും വ്യോമ പ്രതിരോധവും തകർത്ത് റഷ്യ മുന്നേറുകയാണെന്നാണ് റിപ്പോർട്ട്. തലസ്ഥാനമായ കീവിലെ ഉക്രേനിയൻ സൈനിക കേന്ദ്രങ്ങളിൽ മിസൈൽ ആക്രമണം നടന്നതായി വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
Post Your Comments