ThiruvananthapuramNattuvarthaKeralaNews

പട്ടാള ക്യാമ്പിലേക്ക് ബസ് വേണമെന്ന് ആവശ്യപ്പെട്ട് വാട്സ്ആപ്പ് കാൾ : ട്രാവൽ ഉടമയുടെ അക്കൗണ്ടിൽ നിന്ന് 1.20 ലക്ഷം കവർന്നു

വളാഞ്ചേരി: പട്ടാള ക്യാമ്പിലേക്ക് ബസ് വേണമെന്ന് ആവശ്യപ്പെട്ട് വാട്സ്ആപ്പ് കാൾ ചെയ്ത് ട്രാവൽ ഉടമയുടെ അക്കൗണ്ടിൽ നിന്ന് 1.20 ലക്ഷം കവർന്നു. മലപ്പുറം വളാഞ്ചേരി മുത്തു ഷൈൻ ട്രാവൽസ് ഉടമ മുഹമ്മദ് മുസ്തഫയാണു തട്ടിപ്പിനിരയായത് . പരാതിയിൽ സൈബർ പൊലീസ് അന്വേഷണം തുടങ്ങി.

ഈ മാസം 15 ന് രാവിലെ മുസ്തഫയുടെ മൊബൈലിലേക്ക് വന്ന ഫോൺവിളിയിൽ നിന്നാണ് തട്ടിപ്പിന്റെ തുടക്കം . ഹിന്ദിയിലായിരുന്നു സംസാരം. വാട്സ്ആപ്പിലെ ഡിപി പട്ടാള യൂണിഫോം ധാരികളുടേതായിരുന്നു . കോഴിച്ചെന ആർആർആർ ക്യാംപിൽ നിന്നു സൈനികരെ മുംബൈയിലെ കലീന ക്യാംപിലേക്കു കൊണ്ടുപോകുന്നതിനു ബസ് വേണമെന്നായിരുന്നു ആവശ്യം .

വിളിച്ചയാൾ ആവശ്യപ്പെട്ടതനുസരിച്ച് ബസിന്റെ രേഖകളും രണ്ടു ഡ്രൈവർമാരുടെ ലൈസൻസും വാട്സ്ആപ്പിൽ അയച്ചു കൊടുത്തു . പല കാര്യങ്ങൾ സംസാരിക്കാനായി മൊബൈലിൽ നിന്നും, വാട്സ്ആപ്പിൽ നിന്നും, ലാൻഡ് ഫോണിൽ നിന്നും തട്ടിപ്പുകാർ മാറി മാറി വിളിച്ചു . കാര്യങ്ങളെല്ലാം സംസാരിച്ച ശേഷം ഉച്ചയ്ക്ക് രണ്ടു മണി കഴിഞ്ഞ് , 20,000 രൂപ മുൻകൂറായി അക്കൗണ്ടിലിട്ടെന്നും പരിശോധിക്കണമെന്നും പറഞ്ഞു വിളിച്ചു .

ഓൺലൈൻ ബാങ്കിങ് വഴി പരിശോധിച്ചപ്പോൾ പണമെത്തിയിട്ടില്ലായിരുന്നു . ഇത് അറിയിച്ചപ്പോൾ ഉടൻ എത്തുമെന്നും അക്കൗണ്ട് തുറന്നുവയ്ക്കാനും ആവശ്യപ്പെട്ടു . പിന്നീട് മിനിറ്റുകൾക്കകം 5 തവണകളിലായി 1.20 ലക്ഷം രൂപ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചു . 4 തവണ 20,000 രൂപയും ഒരു തവണ 40,000 രൂപയുമാണ് പിൻവലിച്ചത് . പണം നഷ്ടപ്പെട്ടതായി മനസ്സിലായതോടെ ബാങ്കിലെത്തി അക്കൗണ്ട് ലോക്ക് ചെയ്തു . തട്ടിപ്പ് നടത്തിയ ഫോണിലേക്കു വാട്സ്ആപ്പ് കോൾ ഇപ്പോഴും പോകുന്നുണ്ട് . പക്ഷേ, അറ്റൻഡ് ചെയ്യുന്നില്ലെന്നു പരാതിക്കാരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button