ന്യൂഡൽഹി: ഉക്രൈനെതിരെയുള്ള റഷ്യന്‍ അധിനിവേശത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാടിനെ വിമര്‍ശിച്ച് ശശി തരൂര്‍. ഇന്ത്യ ഈ വിഷയത്തില്‍ മൗനം പാലിക്കുന്നത് ശരിയല്ലെന്നും ഇന്ത്യയ്ക്ക് ധൈര്യക്കുറവാണെന്നും അദ്ദേഹം പറഞ്ഞു.
‘സുഹൃത്ത് തെറ്റ് ചെയ്താലും ചൂണ്ടിക്കാണിക്കണം ചൈനയോട് സ്വീകരിച്ച നയം തന്നെ റഷ്യയോടും സ്വീകരിക്കണം ഉക്രൈനില്‍ കുടുങ്ങിപ്പോയ ഇന്ത്യാക്കാരെ സൗജന്യമായി നാട്ടിലെത്തിക്കണമെന്നും ഇതിനായി പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്നും’ ശശി തരൂര്‍ ആവശ്യപ്പെട്ടു.
ഉക്രൈനില്‍ റഷ്യ ആക്രമണം നടത്തുന്നതിനിടെ മോസ്‌കോ സന്ദര്‍ശിക്കുന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെയും ശശി തരൂര്‍ എംപി രംഗത്ത് വന്നിരുന്നു. ഒരല്‍പ്പം ആത്മാഭിമാനമുണ്ടെങ്കില്‍ ഇമ്രാന്‍ ഖാന്‍ തിരികെ വരണമെന്നും അല്ലെങ്കില്‍ റഷ്യയുടെ അധാര്‍മികമായ കടന്നുകയറ്റത്തിന് അദ്ദേഹവും ഭാഗമാവുകയാണെന്ന് പറയേണ്ടി വരുമെന്നും ശശി തരൂര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
Post Your Comments