മോസ്‌കോ: ഉക്രൈന്റെ വ്യോമ പ്രതിരോധ സംവിധാനം തകർത്ത് റഷ്യ. കൃത്യതയോടെ ലക്ഷ്യം ഭേദിക്കുന്ന ‘പ്രിസിഷൻ ഗൈഡഡ്’ ആയുധങ്ങൾ ഉപയോഗിച്ചാണ് റഷ്യ ഉക്രൈന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തു തരിപ്പണമാക്കിയത്.
റഷ്യൻ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. അതേസമയം, ഉക്രൈനിലെ നഗരങ്ങൾക്ക് നേരെ റഷ്യൻ കരസേന പെരുമഴ പോലെയാണ് മിസൈലുകൾ തൊടുത്തു വിടുന്നത്.
കരയിൽ നിന്നും ഉപയോഗിക്കുന്ന വ്യോമപ്രതിരോധ സംവിധാനങ്ങളാണ് ഉക്രൈന് അധികവുമുള്ളത്. പഴയ സോവിയറ്റ് നിർമ്മിത എസ്-300 വ്യോമ പ്രതിരോധ സംവിധാനം, ഭൗമ വ്യോമ മിസൈലുകൾ, സ്റ്റെർല മിസൈലുകൾ, ഫോണിൽ നിന്നും വിക്ഷേപിക്കാവുന്ന ഇഗ്ല മിസൈലുകൾ, ഇസഡ് യു-23 വിമാനവേധ തോക്കുകൾ എന്നിവയാണ് പ്രധാനമായും ഉക്രൈന്റെ പ്രതിരോധ നിരയിൽ ഉള്ളത്.
Post Your Comments