ഉക്രൈൻ-റഷ്യ യുദ്ധം ഇതുവരെ അവസാനിച്ചിട്ടില്ല. ഒരു വർഷമായി റഷ്യ ഉക്രൈനിൽ തുടരുന്ന സൈനിക ആക്രമണത്തിൽ റഷ്യക്ക് വലിയ നഷ്ടമാണ് ഉണ്ടായത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മോസ്കോ തങ്ങളുടെ സൈന്യത്തെ ചെറുരാജ്യമായ ഉക്രൈനിലേക്ക് അയച്ചപ്പോൾ, കീഴടങ്ങിയില്ലെങ്കിൽ ഉക്രൈൻ വളരെയധികം കഷ്ടപ്പെടുമെന്ന് പല വിദഗ്ധരും പ്രവചിച്ചു. പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും അത് തന്നെ മോചിച്ചു. എന്നാൽ, പുടിന്റെ മോഹം വെറും വ്യാമോഹമായിരുന്നുവെന്ന് മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഉക്രൈൻ തെളിയിച്ച് കൊടുത്തു. കാര്യങ്ങൾ പഴയത് പോലെയല്ല, ഒരു വർഷമായിട്ടും റഷ്യയ്ക്ക് ഉക്രൈനെ കീഴടക്കാൻ സാധിച്ചിട്ടില്ല എന്ന് പറയുമ്പോൾ അത് പുടിന്റെ കഴിവ് കേടായിട്ടും കൂടുന്നവരുണ്ട്.
പുടിന് യുദ്ധം ജയിക്കാൻ കഴിയുന്നില്ലെങ്കിൽ, ഒടുവിൽ അദ്ദേഹം സ്ഥാനമൊഴിയാൻ നിർബന്ധിതനാകുമെന്നാണ് മുൻ റഷ്യൻ നയതന്ത്രജ്ഞൻ ന്യൂസ് വീക്കിനോട് പറഞ്ഞത്. ‘പുടിനെ മാറ്റേണ്ടി വരും. അയാൾ ഒരു സൂപ്പർഹീറോ അല്ല. അദ്ദേഹത്തിന് സൂപ്പർ പവറുകളൊന്നുമില്ല. അവൻ ഒരു സാധാരണ സ്വേച്ഛാധിപതിയാണ്’, കഴിഞ്ഞ വർഷം ഉക്രെയ്ൻ അധിനിവേശത്തിൽ പരസ്യമായി രാജിവച്ച ബോറിസ് ബോണ്ടാരെവ് ഔട്ട്ലെറ്റിനോട് പറഞ്ഞു. ജനീവയിലേക്കുള്ള റഷ്യയുടെ നയതന്ത്ര ദൗത്യത്തിൽ ആയുധ നിയന്ത്രണ വിദഗ്ധനായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം.
ചരിത്രം പരിശോധിച്ചാൽ, അത്തരം സ്വേച്ഛാധിപതികൾ കാലാകാലങ്ങളിൽ വാഴിമാറി കൊടുത്തതായി കാണാം. പിന്തുണക്കാരുടെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്താൻ കഴിയാതെ, യുദ്ധത്തിൽ തോറ്റാൽ അവർ സ്ഥാനമൊഴിയുകയാണ് പതിവെന്ന് ബോണ്ടാരെവ് കൂട്ടിച്ചേർത്തു. യുദ്ധത്തിന്റെ പേരിൽ പരസ്യമായി രാജിവെച്ച ഏക റഷ്യൻ നയതന്ത്രജ്ഞൻ ആണിദ്ദേഹം. റഷ്യ യുദ്ധത്തിൽ തോറ്റാൽ, പുടിന് തന്റെ രാജ്യത്തിന് പകരമായി ഒന്നും നൽകാൻ കഴിയില്ല, നിരാശയും വിയോജിപ്പും ഉണ്ടാകുമെന്ന് ബോണ്ടാരെവ് പറഞ്ഞു.
Post Your Comments