മോസ്‌കോ: ഉക്രൈനിൽ സൈനിക നടപടി പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. റഷ്യയിലെ ജനങ്ങളുടെ സുരക്ഷ തന്റെ ഉത്തരവാദിത്വമാണെന്നും, അത് ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണ് സൈനിക നടപടിയെടുക്കുന്നത് എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്.
ഉക്രൈനിൽ നിന്നും ഉയരുന്ന ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാൻ നിർബന്ധിതനായതെന്നും, ഇത് കിഴക്കൻ ഉക്രൈനിലെ പൗരൻമാർക്ക് കൂടി വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
ഭീഷണിയുയർത്തി പ്രകോപനം സൃഷ്ടിച്ചത് ഉക്രൈനാണെന്നും, അതുകൊണ്ടു തന്നെ, രക്തച്ചൊരിച്ചിലിന്റെ സമ്പൂർണ്ണ ഉത്തരവാദിത്വം സെലൻസ്‌കി നയിക്കുന്ന ഉക്രൈൻ സർക്കാരിന് മാത്രമാണെന്നും പുടിൻ ആരോപിച്ചു.
Post Your Comments