താമരശ്ശേരി: ചുണ്ടക്കുന്നുമ്മൽ നിർമ്മാണത്തിലിരിക്കുന്ന ഫ്ലാറ്റിൽ യുവാവ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സംശയയിക്കുന്നതായി പൊലീസ്. തച്ചംപൊയിൽ സ്വദേശി ദേവരാജനാണ് സാരമായി പരിക്കേറ്റത്.
കെട്ടിടത്തിൻ്റെ മുകളിൽ നിന്നും താഴത്തെ നിലയിലേക്ക് വീണതാണ് എന്നാണ് കൂടെയുണ്ടായിരുന്നവർ പറയുന്നത്. എന്നാൽ താഴപതിക്കാൻ സാധ്യതയുള്ള സ്ഥലത്തൊന്നും രക്തക്കറയില്ല. കെട്ടിടത്തിലെ മറ്റൊരു ഭാഗത്ത് രക്തം തളം കെട്ടി നിൽക്കുന്നുമുണ്ട്. ഇതാണ് സംശയത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
കെട്ടിടത്തിന് മുകളിൽ സംഘം ചേർന്ന് മദ്യപിച്ചതിൻ്റെ ലക്ഷണങ്ങൾ കാണുന്നുണ്ട്. പരിക്കേറ്റ ദേവരാജനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
Post Your Comments