മുംബൈ: എന്‍.എസ്.ഇയുടെ ഓഹരി കുംഭകോണത്തിൽ നിർണായക വഴിത്തിരിവ്. ദേശീയ ഓഹരി വിപണിയുടെ രഹസ്യരേഖകള്‍ ‘ഹിമാലയന്‍ സന്യാസി’യുമായി പങ്കുവെച്ചതിനെ തുടർന്ന് സി.ബി.ഐ കണ്ടെത്തലുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സംഭവത്തില്‍, മുന്‍ ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ആനന്ദ് സുബ്രഹ്മണ്യനില്‍ നിന്ന് സുപ്രധാന രേഖകള്‍ സിബിഐ കണ്ടെടുത്തു.
കഴിഞ്ഞ ചൊവ്വാഴ്ച ചെന്നൈയില്‍ ആനന്ദിനെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. 2013-2016 കാലയളവില്‍ എന്‍.എസ്.ഇ മേധാവിയായിരിക്കെ ചിത്ര രാമകൃഷ്ണയാണ് ഇ-മെയില്‍ വഴി സന്യാസിയുമായി രേഖകള്‍ പങ്കുവെച്ചത്. ചിത്ര എന്‍.എസ്.ഇയെ നയിച്ചതും ആനന്ദ് സുബ്രഹ്മണ്യനെ ചീഫ് ഓപറേറ്റിങ് ഓഫിസറും തന്റെ ഉപദേശിയുമായി നിയമിച്ച് വന്‍ തുക ശമ്പള, ആനുകൂല്യങ്ങള്‍ നല്കിയതും സന്യാസിയുടെ നിര്‍ദേശപ്രകാരമാണ്.
Read Also: സൗദി സ്ഥാപക ദിനം: പരമ്പരാഗത പൈതൃക വസ്ത്രങ്ങൾ ധരിച്ച് പൊതുസ്ഥലങ്ങളിലെത്തി ജനങ്ങൾ
ആനന്ദിന്റെ നിയമനം വിവാദമായതോടെയായിരുന്നു ചിത്രയുടെ രാജി. ചില ഏജൻസികൾ മാത്രം ഗുണമുണ്ടായ ഓഹരി കുംഭകോണത്തിലും സന്യാസിക്ക് പങ്കുണ്ടോയെന്നും സി.ബി.ഐ അന്വേഷിക്കുന്നു.
Post Your Comments