ന്യൂഡല്‍ഹി: രാജ്യത്ത് നടന്ന ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പിനു പിന്നിലെ അജ്ഞാതനായ ഹിമാലയന്‍ യോഗി ആരെന്ന് സിബിഐ കോടതിയില്‍ വെളിപ്പെടുത്തി. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മുന്‍ എംഡി ചിത്ര രാമകൃഷ്ണയ്ക്ക് മെയില്‍ അയച്ചിരുന്ന അജ്ഞാതനായ ഹിമാലയന്‍ യോഗി, ആനന്ദ് സുബ്രഹ്‌മണ്യനാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. ഇയാള്‍ ചിത്രയുടെ ഉപദേശകനായിരുന്നു.
ആനന്ദിന്റെ ജാമ്യാപേക്ഷ പ്രത്യേക കോടതി പരിഗണിച്ചപ്പോഴാണ് സിബിഐ ഇക്കാര്യം ആദ്യമായി സ്ഥിരീകരിച്ചത്. ജാമ്യാപേക്ഷയില്‍ കോടതി 24ന് വിധി പറയും.
യോഗി’യുടെ ഇമെയില്‍ വിലാസമായ rigyajursama@outlook.com സൃഷ്ടിച്ചത് ആനന്ദ് തന്നെയെന്ന് സിബിഐ കണ്ടെത്തി. aanand_s@hotmail.com എന്ന ആനന്ദിന്റെ തന്നെ മറ്റൊരു ഇമെയില്‍ വിലാസവുമായി ഇതു ബന്ധിപ്പിച്ചിരുന്നു.
തെളിവു നശിപ്പിക്കാനായി ആനന്ദ്, ചില മെയിലുകള്‍ ഡിലീറ്റ് ചെയ്തിരുന്നതായും വ്യക്തമായി. നികുതിവെട്ടിപ്പുകാരുടെ നിക്ഷേപ കേന്ദ്രമായ സെയ്ഷല്‍സ്, മൗറീഷ്യസ് എന്നിവിടങ്ങളില്‍ ആനന്ദും ചിത്രയും പോയിരുന്നതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും സിബിഐ കോടതിയില്‍ അറിയിച്ചു.
Post Your Comments