സിഡ്നി: ഐപിഎല്‍ 2022 സീസൺ ഏറ്റവും ഗുണകരമായി മാറുക ഓസ്ട്രേലിയൻ ടീമിനായിരിക്കുമെന്ന് ഓസീസ് ഇടക്കാല പരിശീലകന് ആന്‍ഡ്രൂ മക് ഡൊണാള്‍ഡ്. ഈ വര്‍ഷം ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പില്‍ കപ്പ് നിലനിര്‍ത്താന്‍ ഐപിഎല്‍ ഓസ്ട്രേലിയയെ സഹായിക്കുമെന്നും മികച്ച ടീമിനെ ഒരുക്കാന്‍ അവസരം കിട്ടുമെന്നും പരിശീലകന് പറഞ്ഞു.
‘ലോകകപ്പിന് മുമ്പായി നടക്കുന്ന ഐപിഎല്‍ ഓസ്ട്രേലിയയുടെ ലോകകപ്പ് ഒരുക്കങ്ങള്‍ക്ക് ഗുണകരമായി മാറും. മികച്ചൊരു ടീമിനെ ഒരുക്കാന്‍ അവസരം കിട്ടും. ടി20 ലോകകപ്പ് നാട്ടിൽ നടക്കുന്നതിനാൽ കപ്പ് നിലനിര്‍ത്താന്‍ ഐപിഎൽ ഓസ്ട്രേലിയയെ സഹായിക്കും’ മക് ഡൊണാള്‍ഡ് പറഞ്ഞു. 24 വര്‍ഷത്തിന് ശേഷം പാകിസ്ഥാന് പര്യടനത്തിനൊരുങ്ങുന്ന ഓസ്ട്രേലിയന്‍ ടീമിന്റെ പരിശീലകന് മക്ഡൊണാള്‍ഡാണ്.
Read Also:- ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം: പ്ലേയിങ് ഇലവനില്‍ സ്ഥാനമുറപ്പിച്ച് സഞ്ജു
മാര്‍ച്ച് 4ന് റാവല്‍പിണ്ടിയിലാണ് മൂന്ന് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് തുടക്കമാകുക. ലിമിറ്റഡ് ഓവര്‍ പരമ്പരയില്‍ നിന്നു വിട്ടു നില്‍ക്കുകയാണെങ്കിലും ഡേവിഡ് വാര്‍ണര്‍, ജോഷ് ഹസല്‍വുഡ്, പാറ്റ് കുമ്മിന്‍സ്, എന്നിവരെ ഐപില്ലിലെ ആദ്യ മത്സരങ്ങളില്‍ ഫ്രാഞ്ചൈസികള്‍ക്ക് നഷ്ടമാകും. മൂവരും പക്ഷേ ടെസ്റ്റ് ടീമില്‍ അംഗങ്ങളാണ്. മാര്‍ച്ച് 4 മുതല്‍ 25 വരെയാണ് പാക് പര്യടനം നടക്കുന്നത്.
Post Your Comments